Saturday, 2 November 2024

കെട്ടിട വാടകയിൽ പുതുതായി ഏർപ്പെടുത്തിയ 18 % ജി. എസ്. ടി. പിൻവലിക്കണം എന്നും പാചകവാതക വിലവർധനവ്, അവശ്യസാധന വിലക്കയറ്റം എന്നീ കാര്യങ്ങൾ ഉന്നയിച്ച് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ

SHARE

എറണാകുളം : കെട്ടിട വാടകയിന്മേൽ  പുതുതായി ഏർപ്പെടുത്തിയ 18% ജി. എസ്. ടി. പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും. അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന പാചകവാതക വിലവർധനവ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, നഗരങ്ങളിലും ഗ്രാമങ്ങളിലും കൂണുപോലെ മുളച്ചു പൊന്തുന്ന  അനധികൃത വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച് കേരളത്തിലെ 14 ജില്ലകളിലും  ജി.എസ്. ടി.ഓഫീസുകളിലേക്ക് പ്രതിഷേധ ധർണ്ണ നടത്താൻ ആഹ്വാനം ചെയ്തു  കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ.


 ജി. എസ്. ടി. യ്ക്ക് പിന്നാലെ ഇരുട്ടടിയായി  പാചകവാതക വിലവർധനവും, ഹോട്ടൽ മേഖലയെ സാരമായി ബാധിക്കും. സാധാരണക്കാർ എന്നും ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ ആണ്.
 ഇങ്ങനെ കുറച്ചുനാളായി തുടർന്നുകൊണ്ടിരിക്കുന്ന നഷ്ടം സഹിച്ച് കട നടത്താൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. വാണിജ്യ സിലണ്ടറിന്റെ വില 1810 രൂപയായി വർധിച്ചു. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിൽ വില വർധിച്ചിരുന്നു.





 അരിയും ഇതര ഭക്ഷ്യസാധനങ്ങളുടെ വില ഓരോ ദിവസവും കുതിച്ചുവരുന്നതിന് പിറകെയാണ് പാചകവാതകവിലയിലെ വൻ വർദ്ധനവ്.
 തൊഴിലാളികളുടെ പ്രശ്നവും, എല്ലാ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും, ഗ്രാമങ്ങളിലും യാതൊരു മാനദണ്ഡവും പാലിക്കാത്ത വെറും  പടുത വലിച്ചുകെട്ടിയ അനധികൃത കടകളും പെരുകുന്നത് ഈ മേഖലയെ അടച്ചുപൂട്ടന്റെ വക്കിലേക്ക്എ ത്തിക്കും.



 ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ ജി. എസ്. ടി. യിലെ വാടകയ്ക്ക് മേലുള്ള 18% ത്തിന്റെ നികുതി.കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കേരളമൊട്ടാകെ പ്രതിഷേധ ധർണ്ണ സമരം നടത്തി ഹോട്ടൽ വ്യവസായത്തിന്റെ പ്രതിസന്ധികൾ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ മുൻപിൽ നിലനിൽപ്പിനു വേണ്ടി  അവരുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന്  സൂചന നൽകിയുള്ള സമരമായിയിരിക്കുമെന്ന് KHRA ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ മാധ്യമങ്ങളോട് പറഞ്ഞു.







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user