കോട്ടയം: എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക
മോഷണം. മുക്കൂട്ടുതറ ടഠണില്‍ തന്നെയുള്ള രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. ജെന്‍ഓഷധി, പേഴത്തുവയൽ സ്റ്റോഴ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് പണം കവര്‍ന്നത്. ഇതിനുപുറമേ നീതി മെഡിക്കൽസ്, തകടിയേൽ ഫിഷ് മാര്‍ട്ട് എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നു.
പേഴത്ത് വയലില്‍ സ്റ്റോഴ്‌സിലെ സി.സി.ടി.വിയിൽ മോഷ്ടാവെന്ന് കരുതുന്ന
ഒരാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചയാൾ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പൂട്ട് തകര്‍ത്ത ശേഷം കടയ്കകുള്ളിലേയ്ക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം.
ജന്‍ ഒഷധിയിലെ സിസിടിവി ക്യാമറകള്‍ ഈരിമാറ്റിയ മോഷ്ടാവ് ഡിവിആർ തോട്ടിലേയ്ക്ക് എറിയുകയും ചെയ്തു.സമീപത്തായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകളുടെ ഫ്യൂസുകള്‍ ഈരിമാറ്റിയതിനുശേഷമായിരുന്നു മോഷണം. ട്രാന്‍സ്‌ഫോര്‍മറിന്റെ ചുറ്റുമുണ്ടായിരുന്ന ഗേറ്റ് തകര്‍ത്താണ് മോഷ്ടാവ് ഫ്യൂസുകള്‍ ഈരിമാറ്റിയത്. കൂടുതല്‍ പേര്‍ സംഘത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച്
വരികയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക