Friday, 11 October 2024

പാലക്കാട് കിണറ്റിൽ വീണ കാട്ടുപന്നിക്കൂട്ടത്തെ കഴുത്തിൽ വടമിട്ട് കുരുക്കി വെടിവച്ച് കൊന്നു....

SHARE


പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് വെടിവച്ചുകൊന്നു. കാക്കത്തോട് സ്വദേശിയും സ്കൂൾ അധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നികൾ അകപ്പെട്ടത്. 5 പന്നികളാണ് കിണറ്റിൽ വീണത്. ഇവയെ വെടിവച്ച് കൊന്ന ശേഷം പുറത്തെത്തിച്ചു. കരയിലേക്ക് കയറ്റിയാൽ‌ അപകട സാധ്യതയുള്ളതിനാലാണ് വെടിവച്ചു കൊന്നത്.

പന്നികളുടെ കഴുത്തിൽ വടമിട്ട് കുരുക്കിയ ശേഷമാണ് വെടിവച്ചത്. ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപന്നികൾ വീണിട്ട് മണിക്കൂറുകളായെങ്കിലും വനം വകുപ്പ് അധികൃതർ എത്താൻ വൈകിയെന്ന് പ്രദേശ വാസികൾ കുറ്റപ്പെടുത്തി. പ്രദേശത്ത് കാട്ടു പന്നികളുടെ ആക്രമണം പതിവാണ്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user