Tuesday, 8 October 2024

ഇടുക്കി ഡിഎംഒയ്ക്ക് സസ്പെൻഷൻ

SHARE

തിരുവനന്തപുരം : ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഡിഎംഒ) ഡോ.എല്‍.മനോജിനെ സസ്പെന്‍ഡ്‌ ചെയ്തു. ഗുരുതര ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്നാണു സസ്പെന്‍ഷന്‍ എന്നാണ്‌ ആരോഗ്യവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്‌. ആരോപണങ്ങള്‍ എന്താണെന്നു പരാമർശിച്ചിട്ടില്ല.
ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഡോ. എസ്‌.സുരേഷ്‌ വര്‍ഗീസിനു ഡിഎംഒയുടെ അധികച്ചുമതല നല്‍കി. ഡോ.മനോജിനെതിരായ പരാതിയില്‍ 15 ദിവസത്തിനകം ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്നും ജോയിന്റ്‌ സെക്രട്ടറി ആവ ശ്ൃപ്പെട്ടിട്ടുണ്ട്‌.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user