Monday, 7 October 2024

കോട്ടയം നഗരസഭയിലെ മുഴുവൻ മാലിന്യവും ഏറ്റെടുത്തുസംസ്കരിക്കാമെന്നു കമ്പനികൾ..

SHARE

കോട്ടയം : നഗരസഭയിലെ മുഴുവന്‍ മാലിന്യവും സംസ്കരിക്കാന്‍
കമ്പനികള്‍ തയാര്‍, എന്നാല്‍ നല്‍കാന്‍ നടപടിയെടുക്കാതെ
നഗരസഭ. നഗരസഭാ പരിധിയില്‍ 13 ടൺ അജൈവ മാലിന്യവും 46
ടണ്‍ ജൈവമാലിന്യവും ഉണ്ടാകുന്നുണ്ടെന്നു കണക്കുകൾ
ഇതുകൂടാതെ ശുചിമുറി മാലിന്യവുമുണ്ട്‌


 അജൈവ മാലിന്യം

നഗരസഭാ പരിധിയില്‍ 13 ടൺ അജൈവ മാലിന്യം ദിനം പ്രതി
ഉണ്ടാകുന്നുണ്ടെങ്കിലും മുഖ്യ മെറ്റീരിയൽ കലക്ഷന്‍
ഫെസിലിറ്റിയില്‍ (എം.സിഎഫ്‌) എത്തുന്നത്‌ 3 ടണ്‍ മാത്രം
വിടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ ഉള്‍പ്പെടെ ആജൈവ
മാലിന്യം വേര്‍തിരിച്ച്‌ വാര്‍ഡുകളിലെ മിനി എംസിഎഫുകളിലേക്കും
അവിടെനിന്നു മുഖ്യ എംസിഎഫിലും എത്തിക്കണമെന്നുമാണ്‌ ചട്ടം
ഇപ്പോള്‍ മിനി എംസിഎഫുകളില്‍നിന്ന്‌ അജൈവ മാലിന്യം
പ്ലാസ്റ്റിക്‌, റെക്സിന്‍, ലെതര്‍ എന്നിങ്ങനെ വേര്‍തിരിക്കാതെ ഒരുമിച്ച്‌
കോടിമതയിലെ മുഖ്യ എംസിഎഫില്‍ കൊണ്ടുവന്ന്‌
തള്ളുകയാണ്‌. ഹരിതകര്‍മ സേനയെ ഉപയോഗിച്ച്‌ മാലിന്യം
ശേഖരിക്കണം, വേര്‍തിരിക്കണം എന്ന നിര്‍ദേശം ഭാഗികമായേ
പാലിക്കുന്നുള്ളൂ. മാലിന്യശേഖരണം മാത്രമേ ഇപ്പോള്‍ ഹരിത കര്‍മസേനടത്തുന്നുള്ളൂ.

സേനയുടെ പങ്കാളിത്തമില്ലാത്ത മാലിന്യശേഖരണത്തിനും
സംസ്കരണത്തിനും സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിക്കാന്‍ പാടില്ല. ഇതു
മറികടക്കാന്‍ കോടിമതയിലെ മുഖ്യ എം.സിഎഫില്‍ ഹരിതകര്‍മ
സേനയുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന വ്യവസ്ഥ നഗരസഭ
എഴുതിച്ചേര്‍ത്തെന്ന്‌ അറിയുന്നു. എന്നാല്‍ സ്വകാര്യ ഏജന്‍സിയുടെ
തൊഴിലാളികള്‍ മാത്രമാണ്‌ മാലിന്യം വേര്‍തിരിക്കുന്ന പ്രവൃത്തി
ഇവിടെ നടത്തുന്നത്‌. ഇവിടെ എത്തിക്കുന്ന മാലിന്യത്തിന്റെ തോത്‌
അനുസരിച്ചുള്ള വേര്‍തിരിക്കല്‍ നടക്കുന്നില്ല. മാസങ്ങളായി
വാര്‍ഡുകളില്‍ തരംതിരിക്കാതെ കെട്ടിക്കിടന്ന മാലിന്യമാണ്‌ ഇപ്പോള്‍
തരംതിരിക്കുന്നതെന്ന്‌ കരാറെടുത്ത തിരുവോണം ഏജന്‍സീസ്‌
അധികൃതര്‍ പറഞ്ഞു. തരംതിരിച്ച ശേഷം കംചപസ്‌ ചെയ്തു
കെട്ടുകളാക്കിയാണ്‌ സംസ്‌കരണത്തിനായി സംസ്ഥാനത്തിനു
പുറത്തേക്കു കൊണ്ടുപോകുന്നത്‌

റീസൈക്കിള്‍ ചെയ്യാവുന്നവയും അല്ലാത്തവയുമായിട്ടാണ്‌
തരംതിരിക്കുന്നത്‌. റീസൈക്കിള്‍ ചെയ്യാവുന്നവ പ്ലാസ്റ്റിക്‌ ഉല്‍പന്ന
നിര്‍മാണ ശാലകളിലേക്കും അല്ലാത്തവ സിമന്റ്‌
ഫാക്ടറികളിലേക്കുമാണ്‌ അയയ്ക്കുന്നത്‌. റീസൈക്കിള്‍
ചെയ്യാവുന്നവയ്ക്ക്‌ കരാര്‍ കമ്പനി നഗരസഭ കിലോയ്ക്ക്‌ 2 രൂപ
നിരക്കില്‍ നല്‍കുന്നുണ്ട്‌. അതേസമയം റീസൈക്കിള്‍ ചെയ്യാന്‍
സാധിക്കാത്തവയ്ക്ക്‌ നഗരസഭ കരാര്‍ കമ്പനിക്ക്‌ കിലോയ്ക്ക്‌ 6.75
രൂപ നിരക്കില്‍ നൽകണം കരാറെടുത്ത കമ്പനി മുഴുവന്‍
മാലിന്യവും ശേഖരിക്കാന്‍ തയാറാണ്‌. കൂടുതല്‍ കംപ്സര്‍ ഉള്‍പ്പെടെ
സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കമ്പനി തയറാണെന്ന്‌
അറിയുന്നു. കം്രസര്‍ സ്ഥാപിക്കണമെങ്കില്‍ നഗരസഭ 3 ഫേസ്‌
കണക്ഷന്‍ നല്‍കണം. അതിനുള്ള നടപടികളില്ല.

ജൈവ മാലിന്യം

ദിനംപ്രതി 46 ടണ്‍ ജൈവ മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ്‌
നഗരസഭയുടെ കണക്ക്‌. ഉറവിടമാലിന്യ സംസ്‌കരണമാണ്‌
നടക്കുന്നതെന്ന്‌ നഗരസഭ പറയുന്നുണ്ടെങ്കിലും പച്ചക്കറി
മാര്‍ക്കറ്റിലും 1, 21, 22, 23 തുടങ്ങിയ വാര്‍ഡുകളിലെയും
ജൈവമാലിന്യം ശേഖരിക്കാന്‍ വികെയര്‍ എന്ന കമ്പനിയുമായി
നഗരസഭ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്‌.പച്ചക്കറി മാര്‍ക്കറ്റിലെ
സ്റ്റാളുകളില്‍നിന്നുള്ള മാലിന്യം സ്വീകരിക്കുന്നതിന്‌ കിലോയ്ക്ക്‌
3.50 രൂപയും 18% ജിഎസ്ടിയുമാണ്‌ നിരക്ക്‌. വിടുകളില്‍നിന്നുള്ള
നിരക്ക്‌ മാസം 300 രൂപ. ആഴ്ചയില്‍ ശരാശരി 6.5 ടണ്‍ മാലിന്യമാണ്‌
ഇപ്പോള്‍ ശേഖരിക്കുന്നത്‌

നഗരസഭയ്ക്ക്‌ നിശ്ചിത തുക കമ്പനി നല്‍കണമെന്ന്‌ കരാറില്‍
വ്യവസ്ഥയുണ്ട്‌ ശേഖരിക്കുന്ന മാലിന്യം ഗൂണനിലവാരമനുസരിച്ച്‌ 3
ആയി തരംതിരിക്കും. ഗുണനിലവാരം കൂടിയത്‌ പന്നി, കോഴി
ഫാമുകളില്‍ തീറ്റയായും രണ്ടാംതരം കോഴിക്കും മീനിനും
താറാവിനുമുള്ള തീറ്റപ്പുഴു വളര്‍ത്തുന്നതിനും ഏറ്റവും മോശം മണ്ണിര
കംപോസ്റ്റ്‌ വളത്തിനുമാണ്‌ ഉപയോഗിക്കുന്നത്‌. കുറഞ്ഞത്‌ 40
വിടുകളില്‍നിന്നു മാലിന്യം ലഭിക്കുന്ന ഏത്‌ വാര്‍ഡിൽനിന്നും
മാലിന്യം ശേഖരിക്കാന്‍ കമ്പനി തയാറാണ്‌. ഇതിനുള്ള സംവിധാനം
നഗരസഭ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്‌

ശുചിമുറി മാലിന്യം

ശുചിമുറി മാലിന്യ സംസ്കരണത്തിന്‌ നിലവില്‍ പ്ലാന്റുകള്‍ ഇല്ല.
അതേസമയം ശുചിത്വ മിഷന്റെ സഹായത്തോടെ ശുചിമുറി മാലിന്യ
സംസ്കരണ പ്ലാന്റ്‌ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെങ്കിലും സ്ഥലം
കണ്ടെത്താനായിട്ടില്ല.മാങ്ങാനത്ത്‌ ജല അതോറിറ്റിയുടെ സ്ഥലം
അനുയോജ്യമാണെന്ന്‌ കണ്ടെങ്കിലും നാട്ടുകാരുടെ
എതിര്‍പ്പിനെത്തുടര്‍ന്ന്‌ നടന്നില്ല





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user