ഇരിങ്ങാലക്കുട : മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാന്‍
ദിവ്യദൃഷ്ടിയില്‍ തെളിയുന്ന ഏലസ്സുകൾ വീട്ടുപറമ്പില്‍ നിന്ന്
കുഴിച്ചെടുക്കുന്ന തട്ടിപ്പുകാരന്‍ പൊലീസിന്റെ പിടിയിലായി.ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ മൂന്നര ലക്ഷത്തോളം
രൂപ തട്ടിയെടുത്ത ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടിൽ
റാഫിയെ (51) ആണ് ഡിവൈഎസ്പി കെ.ജി.സുരേഷ്, എസ്‌എച്ച്‌ഒ
അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്
ചെയ്തു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും
ദോഷമാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിൽ
കയറിപ്പറ്റുന്നതാണ് ഇയാളുടെ രീതി.
പിന്നീട് സഹായിയുമായി വീട്ടില്‍ എത്തി വീട്ടുകാര്‍ അറിയാതെ
പറമ്പില്‍ ഏലസ്സ്, നാഗ രൂപങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കുഴിച്ചിട്ട്
ഇയാള്‍ തന്നെ ദിവൃദ്യഷ്ടിയില്‍ അവ കണ്ടെത്തി ശത്രുക്കൾ
കൂഴിച്ചിട്ടതാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ബിസിനസ്
തകരുമെന്നും മാരക അസുഖങ്ങള്‍ക്കു കാരണമാകുമെന്നും
ഏലസ്സുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാര്‍ഥന
വേണമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തും. ഇത്തരത്തില്‍ തട്ടിപ്പിന്
ഇരയായ പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷം ഉണ്ടെന്നു
പറഞ്ഞ് വിശ്വസിപ്പിച്ച് എത്തിയ ഇയാളും സഹായിയും ചേര്‍ന്ന്
വീടിന്റെ പിറകില്‍ നിന്ന് ആറ് ഏലസ്സുകള്‍ കുഴിച്ചെടുത്തു. ഇവര്‍
പോയശേഷം സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ റാഫിയുടെ
സഹായി പോക്കറ്റില്‍ നിന്ന് ഏലസ് കുഴിച്ചിട്ട് മൂടുന്നതു
കണ്ടതോടെയാണ് കള്ളO വെളിച്ചത്തായത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക