Wednesday, 23 October 2024

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ രത്തൻ ടാറ്റയുടെ ഓർമ്മയ്ക്കായി, ഒരു കെട്ടിടം ഉയരും; ഒരു ദശാബ്ദക്കാലത്തെ സൗഹൃദത്തിന്റെ സ്മാരകം

SHARE

ഓക്സ്ഫഡ് സര്‍വകലാശാലയിലെ സോമര്‍വില്ലെ കോളേജുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ്, രത്തന്‍ ടാറ്റയുടെ ഓര്‍മയ്ക്കായി കെട്ടിട നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു.

2025-ല്‍ നിര്‍മാണം ആരംഭിക്കും. സോമര്‍വില്ലെ കോളേജും ടാറ്റ ഗ്രൂപ്പിന്റെ എമിരിറ്റസ് ചെയര്‍മാനുമായ അന്തരിച്ച രത്തന്‍ ടാറ്റയും തമ്മിലുള്ള ഒരു 
ദശാബ്ദക്കാലത്തെ സൗഹൃദം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി ഉടലെടുത്തത്. പുതിയ കെട്ടിടത്തില്‍ സെമിനാര്‍ മുറികള്‍, ഓഫീസുകള്‍, സഹകരിച്ചുള്ള പഠന മേഖലകള്‍, റിസപ്ഷന്‍ റൂമുകള്‍, സന്ദര്‍ശകരായ ഗവേഷകര്‍ക്കുള്ള താമസ സൗകര്യം എന്നിവ നിര്‍മിക്കാനിരിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായിരിക്കും.  ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ പുതിയ റാഡ്ക്ലിഫ് ഒബ്സര്‍വേറ്ററി ക്വാര്‍ട്ടറിന്റെ ഹൃദയഭാഗത്തായിരിക്കും കെട്ടിടം ഉയരുക.  രത്തന്‍ ടാറ്റയുടെ മാനുഷിക പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം പുതിയ കെട്ടിടത്തിന് പേര് നല്‍കാനുള്ള തീരുമാനം എടുത്തതെന്ന് അധികൃതർ പറഞ്ഞു





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user