Saturday, 5 October 2024

കുട്ടിക്കാനത്ത് ലോറി മോഷണം.ലോറി അപകടത്തിൽ പെട്ടതോടെ മോഷ്ടാവ് പിടിയിലായി

SHARE


കുട്ടിക്കാനം: കുട്ടിക്കാനത്ത്‌ നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ്‌ കടന്നു.
അമിതവേഗത്തില്‍ ഇറക്കമിറങ്ങിയ ലോറി കൊടുംവളവില്‍ നിയന്ത്രണംവിട്ട്‌
മറിഞ്ഞതോടെ മോഷ്ടാവ്‌ കുടുങ്ങി. ചായകൂടിക്കാനായി ഡ്രൈവര്‍ ലോറി
നിര്‍ത്തിയിട്ടപ്പോഴാണ്‌ ഇയാള്‍ വാഹനവുമായിപോയത്‌.

കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയന്‍ (42) ആണ് ലോറിയുമായി കടന്നത്.തമിഴ്‌നാട്ടിലെ തേനിയില്‍നിന്നു ചോളത്തട്ടയുമായി തിരുവല്ലയ്ക്ക്‌
പോയ ലോറിയാണ്‌ മോഷ്ടിച്ച്‌ കടത്താന്‍ ശ്രമിച്ചത്‌. വ്യാഴാഴ്ച രാത്രി
പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടിക്കാനത്ത്‌ എത്തിയപ്പോള്‍ ഡ്രൈവര്‍,
ലോറിയുടെ എന്‍ജിന്‍ ഓഫാക്കാതെ ഹാന്‍ഡ്‌ ബ്രേക്ക്‌ ഇട്ടാണ്‌ ചായകുടിക്കാന്‍
പോയത്‌.ഇറക്കത്തില്‍ കിടന്ന ലോറിയുടെ ഹാന്‍ഡ്‌ ബ്രേക്ക്‌ റിലീസ്‌ ആയതാണെന്ന്‌വിചാരിച്ച്‌ ഡ്രൈവര്‍ അടുത്തുള്ളവരുടെ സഹായം തേടി. ഇതേസമയംസ്ഥലത്തുണ്ടായിരുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ അനീഷ്‌, അക്ഷയ്‌ എന്നീപോലീസ്‌ ഉദ്യോഗസ്ഥര്‍ ഉടനെ ലോറിയെ പിന്തുടര്‍ന്നു. അമിതവേഗത്തിൽ പോയലോറി കൊടുംവളവില്‍ മറിഞ്ഞുകിടക്കുന്നത്‌ അവര്‍ കണ്ടു. സമീപത്ത്‌പൊന്തക്കാട്ടില്‍ ഒളിച്ചുനിന്ന മോഷ്ടാവിനെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന്‌ പിടികൂടി പീരുമേട്‌ പോലീസിന്‌ കൈമാറി.

കുട്ടിക്കാനത്ത്‌ ഗ്ലാസ്‌ പണി ചെയ്തുവരുന്ന സുഹൃത്തുക്കളെ കാണാൻ
എത്തിയതാണ്‌ ഇയാള്‍. ഇയാളുടെ പേരില്‍ കൊയിലാണ്ടി പോലീസില്‍
ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഒരു എക്സൈസ്‌
ഉദ്യോഗസ്ഥനെ കത്തിക്ക്‌ കുത്തിയ കേസിലും ഇയാൾ പ്രതിയാണ്‌. പീരുമേട്‌
കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user