തൊടുപുഴ : മൂന്നാറിലെ ഒരു റിസോര്‍ട്ടിനു ഫിറ്റ്നസ് സര്‍ട്ടിഫി'ക്കറ്റ് അനുവദിക്കാന്‍ 75,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസര്‍ (ഡിഎംഒ) ഡോ.എല്‍.മനോജിനെ (52) വിജിലന്‍
സ് അറസ്റ്റ് ചെയ്തു. കരുനാഗപ്ലള്ളി യാണ്. അഴിമതിയാരോപണങ്ങളുടെ പേരില്‍ തിങ്കളാഴ്ച ആരോഗ്യവകുപ്പ് ഡിഎംഒയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണല്‍ സസ്‌പെന്‍ഷന്‍ സ്റ്റേചെയ്തു. തുടര്‍ന്ന് ഇന്നലെ ഓഫിസിലെത്തിയപ്പോഴാണു വിജിലന്‍സ് നടപടി.മൂന്നാര്‍ ചിത്തിരപുരത്തുള്ള റിസോര്‍ട്ടിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം
രൂപയാണു ഡിഎംഒ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പറഞ്ഞു. റിസോര്‍ട്ടുകളില്‍ ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനും സർട്ടിഫിക്കറ്റ് നിർബന്ധമാണ്.റിസോർട് മാനേജർ ഓഫീസിലെത്തി തുക കുറക്കണമെന്നാവശ്യപ്പെട്ടപ്പോൾ 75000 രൂപയാക്കി.തന്റെ പഴ്സനൽ ഡ്രൈവര്‍ രാഹുല്‍രാജിന്റെ ഫോണ്‍നമ്പര്‍ മാനേജര്‍ക്കു നല്‍കിയ ശേഷം അതിലേക്കു തുക ഗൂഗിള്‍ പേ ചെയ്യാന്‍ തിങ്കളാഴ്ച ഡിഎംഒ ആവശ്യപ്പെട്ടു. മാനേജര്‍ പണം അയച്ചയുടനെ ഇന്നലെ ഡിഎംഒ ഓഫിസില്‍ നിന്ന് ഡോ.മനോജിനെയും ചെമ്പകപ്പാറയിൽ നിന്നു രാഹുല്‍രാജിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹോട്ടൽവ്യവസായം ഒട്ടനവതി ഗവണ്മെന്റ് അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ചുതന്നെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.ഹോട്ടൽമേഖലയെ കേന്ദ്രീകരിച്ചു ഉദ്യോഗസ്ഥതലത്തിൽനിന്നു ഇത്തരം ഉപദ്രവം ഏറിവരുകയാണ്.എന്നാൽ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി ഒട്ടനവധി വഴിയോരക്കച്ചവടക്കാർക്കെതിരെ നടപടി എടുക്കാൻ ഇവർ തയാറാകുന്നില്ല.ഇവരെ മറിച്ച് പിന്തുണയ്ക്കുന്നപോലുള്ള രീതിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്‍.
കേരളത്തിൽ ഹോട്ടൽ മേഖലയ്ക്ക് തളർച്ച അനുഭവപ്പെടുന്നത് ഇത്തരം ഉദ്യോഗസ്ഥരുടെ നീചമായ പ്രവർത്തിയുടെ കടന്നുകയറ്റം തന്നെയാണെന്ന് എടുത്തുപറയാം.എല്ലാ മാനദണ്ഡങ്ങളും പാലിച്ചും നികുതിയടച്ചും തൊഴിലാളികളുടെ ഉത്തരവാദിത്യവും ഏറ്റെടുക്കുന്ന ഈ പ്രസ്ഥാനത്തിനെതിരെ ഇത്തരo ഉദ്യോഗസ്ഥരുടെ കടുത്ത നടപടികളാണ് ഹോട്ടൽ മേഖല നേരിട്ടുകൊണ്ടിരിക്കുന്നത്.
ഹോട്ടലുകളിലെ ഭക്ഷണം സുരക്ഷിതമാണോ എന്ന് പരിശോധിക്കുവാനുളള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിനായിരിക്കെ ഡിഎംഓയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ജില്ലയിലെ ഹോട്ടലുകളില്‍ അനധികൃത പരിശോധന നടത്തി ഉടമകളെ ബുദ്ധിുട്ടിക്കുകയാണെന്ന് ചുണ്ടിക്കാട്ടി കേരള ഫോട്ടൽ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ മാസം നിവേദനം നല്‍കിയിരുന്നു.
ആശുപത്രികളില്‍ ഉദര രോഗവുമായി ആരെങ്കിലും എത്തിയാല്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് എന്നാരോപിച്ച് പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുമെനനു ഭീഷണി മുഴക്കുകയും ചെയ്യും. തുടര്‍ന്നു ഹോട്ടൽ ഉടമകള്‍ ഗുരുതര തെറ്റുകള്‍ വരുത്തിയെന്ന് ആരോപിച്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് തുക ഈടാക്കുന്നതെന്ന് നിവേദനത്തില്‍ പറയുന്നു; ഡിഎംഒ ഓഫിസ് മുതല്‍ താലുക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ വരെ ഇതിൽ പങ്കാളികളാണെന്നും വലിയ ധനസമാഹാരമാണ് പരിശോധനയുടെ ലക്ഷ്യമെന്നുമായിരുന്നു ആരോപണം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക