ചെന്നൈ : ഒരു രാത്രിയും പകലും വിറപ്പിച്ചു പെയ്തിറങ്ങിയ
മഴയില്‍നിന്ന് ആശ്വാസതീരത്തേക്കു തുഴഞ്ഞ് നഗരം. ഇന്നലെ മഴ
മാറി നിന്നതോടെ നഗരത്തിലെ താഴ്ന്ന മേഖലകള്‍ ഒഴികെയുള്ള
സ്ഥലങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും നീങ്ങി. ചെന്നൈയിലും
സമീപ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും
കാര്യമായ മഴയുണ്ടാകില്ലെന്നാണു പ്രതീക്ഷ
കാറ്റിന്റെ ദിശയും വേഗവും മൂലം ന്യൂനമര്‍ദ മേഖലയുടെ
സഞ്ചാരപാതയില്‍ വ്യത്യാസമൂണ്ടായതോടെയാണു മഴ ഒഴിവായത്
തീവ്രന്യുനമര്‍ദം ഇന്നു പുലര്‍ച്ചെ ആന്ധ്രയിലെ നെല്ലൂരിനും
ചൂതുച്ചേരിക്കും ഇടയില്‍ കരതൊടും. വിദ്യാഭ്യാസ സ്ഥാപനങ്ങളും
സര്‍ക്കാര്‍ ഓഫിസുകളും ഇന്നു വീണ്ടും സജീവമാകും.
മഴക്കെടുതിയില്‍ വലയുന്ന നഗരവാസികള്‍ക്ക് “അമ്മ ഉണവകങ്ങള്‍
ഭക്ഷണമൊരുക്കി . ഇന്നലെ ആരംഭിച്ച സൗജന്യ ഭക്ഷണ വിതരണം
ഇന്നു കൂടി തുടരും. സാധാരണക്കാര്‍ ആശ്രയിക്കുന്ന തട്ടുകടകൾ
അടക്കമുള്ളവ അടച്ചതോടെ ഭക്ഷണമില്ലാതെ പലരും വലഞ്ഞു.
ഇതേത്തുടര്‍ന്നാണൂ സനജന്യമായി ഭക്ഷണം നല്‍കാന്‍ മുഖ്യമന്തി
എം.കെ.സ്റ്റാലിന്‍ നിര്‍ദേശിച്ചത്
മഴ കനത്ത ചൊവ്വാഴ്ച നഗരത്തില്‍ ആവിന്‍ വിറ്റഴിച്ചത്
സാധാരണയിലും 1.5 ലക്ഷം ലീറ്റര്‍ കൂടുതല്‍ പാല്‍. ച്രതിദിനം 14.50
ലക്ഷം ലീറ്റര്‍ പാലാണ് ആവിന്‍ നഗരത്തില്‍ വിതരണം ചെയ്യുന്നത്.
എന്നാല്‍ ചൊവ്വാഴ്ച 16 ലക്ഷം ലീറ്റര്‍ പാല്‍ വിൽപന
നടത്തിയതായാണ് കണക്ക്. കനത്ത മഴയിലും തടസ്സമില്ലാതെ പാല്‍
വിതരണം നടത്താന്‍ കഴിഞ്ഞതായി ആവിന്‍ അധികൃതര്‍ പറഞ്ഞു.
മഴ പാല്‍ വിതരണത്തെ ബാധിക്കാതിരിക്കാന്‍ നടപടികൾ
സ്വീകരിച്ചിരുന്നു. പാല്‍ വിതരണത്തിനു മാത്രമായി ഇരുനൂറിലധികം
വാഹനങ്ങളും പാലുല്‍പ്പന്നങ്ങള്‍ക്കായി 31 വാഹനങ്ങളും
ഏര്‍പ്പെടുത്തി. മറ്റു ജില്ലകളില്‍ നിന്ന് ആവശ്യാനുസരണം പാലും
പാല്‍പ്പൊടിയും എത്തിക്കാനും സംവിധാനം ഏര്‍പ്പെടുത്തി
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക