Saturday, 12 October 2024

കൊല്ലത്ത് കാറിടിച്ച് യുവതിക്ക് പരിക്കേറ്റു, ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി.

SHARE


കൊല്ലം ചിതറയില്‍ കാറിടിച്ച്‌ യുവതിക്ക്‌ പരിക്കേറ്റു. യുവതിയെ ഇടിച്ചിട്ട ശേഷം
കാര്‍ നിര്‍ത്താതെ പോയി. അപകടത്തിൽ മുള്ളിക്കാട്‌ നഗറിൽ മീരയ്ക്ക്‌(18)
പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച്‌ മണിയോടെ മുള്ളിക്കാട്‌-
കൊല്ലായില്‍ റോഡില്‍ ജംങ്ഷന്‍ സമീപത്താണ്‌ അപകടമുണ്ടായത്‌.


വീട്ടില്‍ നിന്ന്‌ മുള്ളിക്കാട്‌ ജങ്ഷനിലേക്ക്‌ പോകുമ്പോള്‍ കൊല്ലായില്‍
ഭാഗത്തുനിന്ന്‌ അമിതവേഗത്തില്‍ വന്ന കാര്‍ മീരയെ ഇടിച്ചുതെറിപ്പിച്ചശേഷം
നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിതറ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.
അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ില്ല. സിസിടിവി ദൃശ്യങ്ങൾ
കേന്ദ്രികരിച്ച്‌ അന്വേഷണം ആരംഭിച്ചു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user