Tuesday, 15 October 2024

ആവശ്യമായ രേഖകളില്ലാതെ ഓൺലൈൻ അപേക്ഷകൾ.തലവേദന വില്ലേജ് ഓഫീസർമാർക്ക്...

SHARE


കോട്ടയം : വില്ലേജ്‌ ഓഫീസിലെ വിവിധ സേവനങ്ങക്ക്‌ അക്ഷയകേന്ദ്രങ്ങംം വഴി സമര്‍പ്പിക്കുന്ന അപേക്ഷകംംക്കൊപ്പം ആവശ്യമുള്ള എല്ലാ രേഖകളും അപ്‌ലോഡ്‌ ചെയ്യാത്തത്‌ വില്ലേജ്‌ ഓഫീസര്‍മാര്‍ക്ക്‌ തലവേദന. ആവശ്യമുള്ള രേഖകൾ  ഇല്ലാത്ത അപേക്ഷകാം വില്ലേജ്‌ ഓഫീസര്‍മാര്‍
തിരിച്ചയയ്ക്കും. മൊബൈല്‍ ഫോണില്‍ സന്ദേശമെത്തുമ്പോഴോ സര്‍ട്ടിഫിക്കറ്റിന്‌ അക്ഷയ കേന്ദ്രത്തിലെത്തുമ്പോഴോ ആണ്‌ അപേക്ഷകര്‍ ഇക്കാരയമറിയുന്നത്‌. ചില അക്ഷയ സേവനദാതാക്കൾ  തെറ്റ്‌ കണ്ടെത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കൂമെങ്കിലും മിക്കവരും അപേക്ഷകരോട്‌ പറയുന്നത്‌ വില്ലേജ്‌ ഓഫീസില്‍ ചെന്ന്‌ തിരക്കാനാണ്‌. ഫലം അപേക്ഷകര്‍ക്ക്‌ സമയനഷ്ടവും ഓഫീസുകളില്‍ ജോലിഭാരവും.

നാല്‍പത്‌ ശതമാനം അപേക്ഷകളെങ്കിലും പൂര്‍ണരേഖകളില്ലാതെയാണ്‌ കിട്ടുന്നതെന്ന്‌ വില്ലേജ്‌ ഓഫീസര്‍മാര്‍ പറയുന്നു. വരുമാന സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷിക്കുന്ന സമയത്ത്‌ വരുമാനം
സംബന്ധിച്ച സത്യവാങ്മൂലം വെക്കണമെന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഇറങ്ങിയിരുന്നു. പക്ഷേ പല അപേക്ഷകളിലും ഈ സത്യവാങ്മൂലം ഉൾ പ്പെടുത്തുന്നില്ല.

പൊസഷൻ ആന്‍ഡ്‌ നോൺ അറ്റാച്ച്മെന്റ്‌ സര്‍ട്ടിഫിക്കറ്റിന്‌ കുടിക്കിട സർട്ടിഫിക്കറ്റ്‌ കൂടി അപ്‌ലോഡ്‌ ചെയ്യണം. പക്ഷേ മിക്ക അപേക്ഷകളിലും കരമടച്ച രസീത്‌ മാത്രമാണ്‌ അപ്‌ലോഡ്‌ ചെയ്യുന്നത്‌.എസ്‌.സി. /എസ്‌.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ ജാതിസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയ്കൊപ്പം മാതാപിതാക്കളുടെ സ്കൂൾ  രേഖകളും ഉൾപ്പെടുത്തണം.നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്‌ മാതാപിതാക്കളുടെ ജോലി സംബന്ധിച്ച സത്യവാങ്മൂലവും സര്‍വീസ്‌ വിവരങ്ങളും അപേക്ഷയ്ക്ൊപ്പം വെക്കണമെങ്കിലും ചില അക്ഷയസേവനദാതാക്കഠം ഇത്‌ ഉടംപ്പെടുത്താറില്ല. ഉടംപ്പെടുത്തുന്ന രേഖകഠം ൮ക്തതയില്ലാത്തതിനാല്‍ വായിച്ച്‌ മനസ്സിലാക്കാന്‍ പറ്റാതെവരുന്നതും പ്രശ്നമാണ്‌.

ഓണ്‍ലൈന്‍ അപേക്ഷകളിലൂടെ 24 സേവനങ്ങളാണ്‌ വില്ലേജ്‌ ഓഫീസ്‌ വഴി ലഭ്യമാകുന്നത്‌. എല്ലാ അപേക്ഷകൾക്കുമൊപ്പം സമര്‍പ്പിക്കേണ്ട രേഖക
ളെക്കുറിച്ച്‌ അക്ഷയസേവന ദാതാക്കഠാക്ക്‌ കൃത്യമായ അവബോധം നല്‍കണമെന്ന്‌ വില്ലേജ്‌ ഓഫീസര്‍മാര്‍ പറയുന്നു.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user