Saturday, 12 October 2024

തൊഴിലുറപ്പ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

SHARE

തൊഴിലുറപ്പ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. തിരുവനന്തപുരം അരുവിക്കര ഗ്രാമപഞ്ചായത്തിൽ മുളയറ കരിക്കത്ത് വീട്ടിൽ സുശീല (62)യാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച 11 മണിയോടുകൂടി അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് സ്ഥലത്ത് കാട് വെട്ടുന്നതിനിടയിൽ തേനീച്ച ഇളകി ഇരുപതിലേറെ തൊഴിലാളികളെ കുത്തുകയായിരുന്നു. ഇതിൽ പത്തു പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ വെള്ളനാട് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് സുശീല മരണപ്പെട്ടത്. തേനീച്ചയുടെ കുത്തേറ്റ് ആരോഗ്യ നില ഗുരുതരമായ രഘുവതി എന്ന തൊഴിലുറപ്പ് തൊഴിലാളി ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുകയാണ്. മെഡിക്കൽ കോളേജിലും വെള്ളനാട് സർക്കാർ ആശുപതിയിലും ചികിത്സയിലായിരുന്ന മറ്റു 20 പേരും ഭേദമായി വീട്ടിലെത്തി.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user