Wednesday, 9 October 2024

വിലയില്‍ വൻ കുതിപ്പ്.ഇടനിലക്കാര്‍ സബ്‌സിഡി സവാള മറിച്ചു വില്‍ക്കുന്നതായി ആരോപണം.

SHARE

പട്ടിക്കാട് (തൃശൂർ) : വിപണിയിലെ വില നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ 35
രൂപയ്ക്ക്‌ നൽകുന്ന സവാള ഇടനിലക്കാര്‍ വൻ വിലയ്ക്ക്‌ മറിച്ചു
വില്‍ക്കുന്നതായി ആരോപണം.
പാണഞ്ചേരി പഞ്ചായത്തില്‍ കാര്‍ഷിക സംഭരണകേന്ദ്രത്തിന്റെ ഗോഡൗൺ
വാടകയ്ക്ക്‌ എടുത്താണ്‌ സബ്സിഡി നിരക്കിൽ നൽകുന്ന ഉള്ളി
സൂക്ഷിച്ചിട്ടുള്ളത്‌.
ഒരു കിലോ വീതമുള്ള പാക്കറ്റുകൾ ആക്കി എല്ലായിടങ്ങളിലും കൊണ്ടുപോയി
പൊതുജനങ്ങള്‍ക്ക്‌ നല്‍കണമെന്നാണ്‌ ചട്ടം. എന്നാൽ ഇത്‌ പാലിക്കാതെ
പച്ചക്കറിക്കച്ചവടക്കാര്‍ക്ക്‌ മറിച്ചു വിൽക്കുന്നു എന്നാണ്‌ ആരോപണം.
മണ്ണുത്തിയിലും സമാനമായ സ്ഥിതിയാണുള്ളത്‌. എന്നാൽ ഇവിടെ ഒരു
വാഹനത്തില്‍ സവാള വിതരണം നടക്കുന്നുണ്ട്‌.

നാഫെഡ്‌, എന്‍.സി.സി.എഫ്‌. തുടങ്ങിയ ഏജന്‍സികള്‍ മുഖേനയാണ്‌
കേന്ദ്രസര്‍ക്കാര്‍ സവാള പൊതുവിപണിയിൽ എത്തിക്കുന്നത്‌. സവാള തരം
തിരിക്കുന്നതിന്റെ ഭാഗമായാണ്‌ ഗോഡരണിൽ സൂക്ഷിക്കാറുള്ളത്‌.
എന്നാല്‍ ഇതുവരെ പഞ്ചായത്തിന്റെ ഒരു ഭാഗത്ത്‌ പോലും വിതരണം
ആരംഭിച്ചിട്ടില്ല. അതിനിടയാണ്‌ സ്വകാര്യ പച്ചക്കറി കച്ചവടക്കാര്‍ക്ക്‌ സവാള
വന്‍തോതില്‍ മറച്ചു വിൽക്കുന്നു എന്ന്‌ ആരോപണവുമായി ഒരു വിഭാഗം
രംഗത്തെത്തിയത്‌. പരാതി ഉയര്‍ന്നതോടെ ചൊവ്വാഴ്ച പഞ്ചായത്തിന്റെ
ചിലയിടങ്ങളില്‍ സവാള വിതരണം നടത്തി.
പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ പഞ്ചായത്തിന്റെ ഏതുഭാഗത്തും
സവാള വിതരണം ചെയ്യുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ചില്ലറ വിലയ്ക്ക്‌ സവാള
പൊതുജനങ്ങള്‍ക്ക്‌ നൽകുന്നതിനോടൊപ്പം വിപണിയിലെ വില
നിയന്ത്രിക്കുന്നതിനായി മൊത്ത വ്യാപാരികൾക്കും നൽകാമെന്നും ചട്ടമുണ്ടെന്ന്‌
അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user