തിരുവനന്തപുരം : ഒന്നിനു പിന്നാലെ ഒന്നായി പകര്‍ച്ചവ്യാധികള്‍
കേരളത്തെ പിടികൂടുകയാണ്. മലയാളി ഇതുവരെ കേട്ടിട്ടില്ലാത്ത
പേരുകളില്‍ പല രോഗങ്ങളും തെക്ക് വടക്ക് വ്യാപിക്കുന്നു.
തിരുവനന്തപുരത്ത് സ്ഥിരീകരിച്ച മുറിന്‍ ടൈഫസ് എന്ന രോഗമാണ്
ഇതില്‍ ഏറ്റവും ഒടുവിലത്തേത്. വിദേശത്ത് നിന്ന് വന്ന 75കാരനാണ്
രോഗബാധ സ്ഥിരീകരിച്ചത്.
ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമാണിത്.
അപൂര്‍വമായി മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണ്
ഇപ്പോള്‍ തിരുവനന്തപുരത്ത് കണ്ടെത്തിയിരിക്കുന്നത്. ഈ
രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്
മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു
രോഗ ലക്ഷണങ്ങള്‍
തലവേദന, പനി, പേശി വേദന, സന്ധി വേദന, ഛര്‍ദ്ദി എന്നിവയാണ്
മുറിന്‍ ടൈഫസിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങൾ
അഞ്ചാംപനിയോട് സാമ്യമുള്ളതാകാം.
അറിഞ്ഞിരിക്കേണ്ടത്
റിക്കറ്റിസിയ ടൈഫി എന്ന ബാക്ടീരിയ മൂലമാണ്
രോഗമുണ്ടാകുന്നത്. എലികളെ ബാധിക്കുന്ന ചെള്ളുകള്‍ വഴിയാ
ഇത് കൂടുതലും പകരുന്നത്. ഈച്ചകള്‍ വഴിയും പകരും.
അമേരിക്കയിലെ തെക്കന്‍ കലിഫോര്‍ണിയ, ടെക്‌സസ്, ഹവായ്
എന്നിവിടങ്ങളിലാണ് മുറിന്‍ ടൈഫസ് സാധാരണയായി
കാണപ്പെടുന്നത്
ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം മാരകമായേക്കാം. എന്നാൽ
ആന്റീബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഭേദമാക്കാവുന്നതാണ്. രോഗ
ബാധിച്ച മിക്ക ആളുകളും പൂര്‍ണമായി സുഖം പ്രാപിക്കാറുണ്ട്.
പക്ഷേ പ്രായമായവരിലോ ഗുരുതരമായ വൈകല്യമുള്ളവരിലോ
വിഷാദരോഗം ബാധിച്ച രോഗികളിലോ മരണം സംഭവിക്കാം.
മുറിന്‍ ടൈഫസ് തടയാന്‍ ഏറ്റവും ഫലപ്രദമായ
ആന്റിബയോട്ടിക്കുകളില്‍ ടെട്രാസൈക്ലിന്‍, ക്ലോറാംഫെനിക്കോള്‍
എന്നിവ ഉള്‍പ്പെടുന്നു. യുഎസില്‍ സിഡിസി ഡോക്‌സിസൈക്ണിന്‍
മാത്രമാണ് രോഗ പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്യുന്നത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക