കണ്ണൂര്‍ : കൊട്ടിയൂര്‍ ടൗണിന് സമീപം മലയോര ഹൈവേയില്‍
സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തില്‍
പത്തിലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ്
കമില്ലസ് ആശുപത്രിയിലും കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു
മാനന്തവാടിയില്‍ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന
സ്വകാര്യ ബസും കണ്ണൂരില്‍ നിന്ന് ഈട്ടിയിലേക്ക് പോകുകയായിരുന്ന
ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇറക്കവും വളവും ഉള്ള
ഭാഗത്തായിരുന്നു അപകടം. കൂട്ടിയിടിച്ചതിന് പിന്നാലെ സ്വകാര്യ
ബസ് റോഡിന് വശത്തെ മൺതിട്ടയിലും ടൂറിസ്റ്റ് ബസ് വീട്ടു
മതിലിലും ഇടിച്ചു നിന്നു. സ്വകാര്യ ബസിലെ ഡ്രൈവറുടെ നില
ഗുരുതരമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക