Tuesday, 15 October 2024

രാജ്യത്ത് വിലക്കയറ്റം രൂക്ഷം,കുത്തനെ കൂടിയത് ഭക്ഷ്യോൽപ്പന വില..

SHARE

ന്യൂഡല്‍ഹി : രാജ്യത്ത്‌ ചില്ലറ വില്‍പന മേഖലയില്‍ സെപ്തംബറിലെ വിലക്ക
യറ്റ തോത്‌ ഒന്‍പത്‌ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. ആഗസ്തില്‍ 3.65 ശതമാനമായിരുന്ന നിരക്ക്‌ സെപ്തംബറില്‍ 5.49 ആയാണ്‌ കുത്തനെ കൂടിയത്‌. 184 ശതമാനം വര്‍ധന. വിലക്കയറ്റം  4 ശതമാനത്തില്‍ താഴെ നില
നിര്‍ത്തണമെന്ന റിസര്‍വ്വ്‌ ബാങ്കിന്റെ നിര്‍ദേശം ഇക്കുറിയും നടപ്പാകകാനായില്ല. ഭക്ഷ്യോല്‍പന്നമേഖലയിലെ വിലക്കയറ്റമാണ്‌ ഇതില്‍ പ്രധാന പങ്ക്‌ വഹിച്ചതെന്ന്‌ ദേശീയ സ്ഥിതിവിവരകണക്ക്‌ ഓഫീസ്‌(എന്‍എസ്ഒ) അറിയിച്ചു. ഭക്ഷ്യോല്‍പന്ന വിലക്കയറ്റ തോത്‌ ആഗസ്തില്‍ 5.66 ശതമാനമാ യിരുന്നത്‌ സെപ്തംബറില്‍ 9.24 ആയാണ്‌ ഉയര്‍ന്നത്‌. 3.58 ശതമാനത്തിന്റെ വര്‍ധന.
\
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 5.69
ശതമാനം വിലക്കയറ്റ തോത്‌ രേഖപ്പെടുത്തിയശേഷം കുറഞ്ഞുവന്നത്  വീണ്ടും കുതിച്ചുകയറുകയാണ്‌ ചെയ്തത്‌. സെപ്തംബറില്‍ ഗ്രാമീണ മേഖല യില്‍ 5.87 ശതമാനം, നഗരങ്ങളില്‍ 5.5 ശതമാനം വീതമാണ്‌ വിലക്കയറ്റ  നിരക്ക്‌, ഒരു വര്‍ഷമായി രാജ്യത്ത്  ഭക്ഷ്യവസ്തുക്കളുടെ വില ഉയരുകയാണ്‌. ധാന്യങ്ങള്‍, മത്സ്യം,മാംസം, മുട്ട, പഴം, പച്ചക്കറി, ക്ഷീരോല്‍പന്നങ്ങള്‍ എന്നിവയുടെയെല്ലാം വില ഉയരുന്നു, 2023 ജൂണ്‍ മുതല്‍ വിലക്കയറ്റം പ്രകടമാണ്‌. വിലക്കയറ്റം ഉയര്‍ന്നു നിൽക്കുന്നത്‌ പലിശനിരക്ക്‌ കുറയ്ക്കാനുള്ള റിസര്‍വ്വ്‌ ബാങ്കിന്റെ നീക്കത്തിന്‌ തിരിച്ചടിയാകും. അതിനിടെ, രാജ്യത്തെ വ്യവസായിക ഉത്പാദനം 22 മാസത്തിനിടെ ആദ്യമായി നെഗറ്റീവ്‌ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 10.5 ശതമാനമായിരുന്നു വ്യവസായിക ഉത്പാദനമെങ്കിൽ ഈ വര്‍ഷം ഓഗസ്റ്റിലെത്തിയപ്പോള്‍ 0.1 ശതമാനമായി ചുരുങ്ങിയെന്നും എന്‍എസ്ഒ പുറത്തുവിട്ട കണക്ക്‌ വ്യക്തമാക്കുന്നു. വ്യവസായിക ഉത്പാദന സൂചിക 4.1 ശതമാനം ഇടിഞ്ഞ 2022ഒക്ടോബറിന്‌ ശേഷമുള്ള ആദ്യത്തെ വീഴ്ചയാണിത്‌. ഇവയ്ക്ക്‌ പുറമെ ക്രൂഡ്‌ ഓയിലിന്റെ വിലകൂടുന്നതും ഇന്ത്യന്‍ രൂപയുടെ മുല്യം ഇടിയുന്നതും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക്‌ ഭീഷണിയാണ്‌.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user