എരുമപ്പെട്ടി (തൃശൂര്‍) : വരവൂരില്‍ കാട്ടുപന്നിയെ തുരത്താന്‍ വേണ്ടി
വച്ചിരുന്ന വൈദ്യുതി കെണിയില്‍നിന്നു ഷോക്കേറ്റ് സഹോദരങ്ങൾ
മരിച്ചു. വരവൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55)
എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ
ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ്
ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നതായി
പ്രദേശവാസികള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ്
പാടത്ത് മീന്‍പിടിക്കാനായി ഇരുവരും പോയതെന്ന് വീട്ടുകാര്‍
പറയുന്നു.
അതേസമയം കൃഷിയിടത്തില്‍ പന്നികളെ പിടികൂടാന്‍ വൈദ്യുതി
കെണി വച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ്
നിഗമനം. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍
ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍
എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്
തുടര്‍ന്ന് പോസ്റ്റമാര്‍ട്ടത്തിനായി കൊണ്ടുപോകും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക