Saturday, 5 October 2024

അജൈവ മാലിന്യം ശേഖരിക്കാൻ കൊച്ചി രവിപുരത്ത് പുതിയ കേന്ദ്രം

SHARE

കൊച്ചി : കോര്‍പറേഷനിലെ രവിപുരം ഡിവിഷനിൽ അജൈവ
മാലിന്യം ശേഖരിക്കാനും തരംതിരിക്കാനുമുള്ള റിസോഴ്സ്‌ റിക്കവറി
ഫെസിലിറ്റി (ആര്‍ആര്‍എഫ്‌) കേന്ദ്രം പ്രവര്‍ത്തന സജ്ജം. പ്രതിദിനം
5 ടണ്‍ അജൈവ മാലിന്യം കൈകാര്യം ചെയ്യാനുള്ള ശേഷിയാണ്‌
2200 ചതുര്രശയടി വലുപ്പമുള്ള ആര്‍ആര്‍എഫിനുള്ളത്‌. 15
നാട്ടുകാര്‍ക്ക്‌ ആര്‍ആര്‍എഫില്‍ തൊഴിലും ലഭിച്ചു.രവിപുരത്ത്‌
കെഎസ്‌എന്‍ മേനോന്‍ റോഡില്‍ കോര്‍പറേഷന്റെ
ഉടമസ്ഥതയിലുള്ള സ്ഥലത്താണ്‌ ആര്‍ആര്‍എഫ്‌ സജ്ജമാക്കിയത്‌.
“ഗ്രീന്‍ വേംസ്‌* എന്ന സ്ഥാപനത്തിനാണു ചുമതല. ആര്‍ആര്‍എഫ്‌
പദ്ധതി നടപ്പാക്കുന്നതോടെ രവിപുരം ഡിവിഷന്‍ മാലിന്യ
സംസ്കരണത്തില്‍ സ്വയംപര്യാപ്തമാകുകയാണെന്നു കഠണ്‍സിലര്‍
എസ്‌. ശശികല പറഞ്ഞു. വീടുകളില്‍ നിന്നു വേര്‍തിരിച്ചു
ശേഖരിക്കുന്ന അജൈവ മാലിന്യം സംഭരിക്കുകയും അതു
തരംതിരിക്കുകയും ചെയ്യുന്ന സംവിധാനമാണ്‌ ആര്‍ആര്‍എഫ്‌.
അജൈവ മാലിന്യത്തില്‍ പുനരുപയോഗിക്കാന്‍ കഴിയുന്നവ
വേര്‍തിരിച്ച ശേഷം അതിനു വേണ്ടി കൈമാറും. വിവിധ
നിലവാരത്തിലുള്ള പ്ലാസ്റ്റിക്‌ മാലിന്യം തരംതിരിച്ചു പ്രസ്‌ ചെയ്തു
സംഭരണ കേന്ദ്രത്തിലേക്കു മാറ്റും. പേപ്പര്‍, കുപ്പി, റബര്‍ തുടങ്ങിയ മറ്റ്‌
അജൈവ മാലിന്യങ്ങളും തരംതിരിച്ചു മാറ്റും.വീടുകളിലെ ജൈവ
മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍
നേരത്തേ ഡിവിഷനില്‍ ആരംഭിച്ചിരുന്നു. വീടുകളിലെ ജൈവ
മാലിന്യം സംസ്കരിക്കാനായി 750 ബയോബിന്നുകൾ
കയണ്‍സിലറുടെ നേതൃത്വത്തില്‍ സനയജന്യമായി വിതരണം
ചെയ്തിരുന്നു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user