കോട്ടയം: കാഞ്ഞിരപ്പള്ളി 26- മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയിൽ നിന്ന്
മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക്
ഇടിച്ചുകയറി അപകടം.
പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ്
ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആംബുലന്‍സ് ഡ്രൈവറും
ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട്
ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്.
ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു
പോകവേയാണ് അപകടം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക