കൊല്ലം : മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലെന്ന പേരില്‍
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കി
നല്‍കാത്തതിനാല്‍ ഹോട്ടല്‍- റസ്റ്ററന്റ് എന്നിവയുടെ പ്രവര്‍ത്തനം
പ്രതിസന്ധിയിലേക്ക്. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഈ
മാസം 30 വരെ നീട്ടിയെങ്കിലും മതിയായ സ്ഥലം ലഭിക്കാത്തത്
ഉള്‍പ്പെടെയുള്ള പ്രതിസന്ധികളാണ് ചെറുകിട- ഇടത്തരം
ഹോട്ടലുകള്‍ നേരിടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ്
ലഭിക്കേണ്ടത്. ഇതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് മുഖേനയാണ്
സമര്‍പ്പിക്കേണ്ടത്. ഓരോ സ്ഥാപനത്തിനും ഖര-ദ്രവ മാലിന്യം
സംസ്കരിക്കുന്നതിന് പ്രത്യേകം പ്ലാന്റ് നിര്‍മിക്കണമെന്നാണ്
വ്യവസ്ഥ. ഇതു പാലിച്ചെങ്കില്‍ മാത്രമേ ലൈസന്‍സ്
ലഭിക്കുകയുള്ളൂ. പല സ്ഥാപനങ്ങള്‍ക്കും പ്ലാന്റ് ഇല്ലാത്തതിന്റെ
പേരില്‍ പിഴ ചുമത്തിയിരിക്കുകയാണ്.
നിലവിലുള്ള ഭൂരിഭാഗം ഭക്ഷണശാലകളും ലൈസന്‍സ്
ഇല്ലാതെയാണ് വര്‍ത്തിക്കുന്നത്. ഭക്ഷ്യവിഷബാധയോ മറ്റോ
ഉണ്ടായാല്‍ ഇതു നിയമപ്രശ്നത്തിനു വഴി തെളിക്കും. മാലിന്യത്തിന്റെ തോത് അനുസരിച്ചാണ് പ്ലാന്റ് നിര്‍മിക്കേണ്ടത്. ഇതിന് ഭാരിച്ച തുക ചെലവാകും. മാത്രമല്ല,
നഗരത്തില്‍ മിക്ക ഭക്ഷണ ശാലകള്‍ക്കും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭ്യമല്ല. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവര്‍ത്തന ചെലവും വഹിക്കേണ്ടി വരും
തട്ടുകടയ്ക്ക് ബാധകമല്ല
തെരുവോരത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്ക് ഇത്തരം നിയമങ്ങൾ ബാധകമല്ല. മലിനജലവും മറ്റും ഓടയിലേക്കാണ് ഒഴുക്കുന്നത്. പലയിടത്തും പരിസരം വൃത്തിഹീനമാണെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പു പോലും പരിശോധന നടത്താറില്ല. ഇടത്തരം ഭക്ഷണശാലകളില്‍ ജിഎസ്ടി ഉള്‍പ്പെടെ ഈടാക്കുന്നുണ്ട്
ഭക്ഷണശാലകളിലെ മാലിന്യം സ്വകാര്യ ഏജന്‍സികളാണ് ഇപ്പോള്‍ സംഭരിക്കുന്നത്. ഇവര്‍ക്ക് പണം നല്‍കിയാണ് മാലിന്യംകൈമാറുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ സംഭരിക്കണം
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ഹരിതകര്‍മ സേന പ്ലാസ്റ്റിക്
മാലിന്യം മാത്രമാണ് സംഭരിക്കുന്നത്. ഇതിന് 200 രൂപ ക്രമത്തിൽ
പ്രതിവര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2400 രൂപ ഫീസ് നല്‍കണം.
ഹോട്ടലുകളില്‍ നിന്നൂള്ള ജൈവമാലിന്യങ്ങളും തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ സംഭരിക്കണം എന്നാണ് ഹോട്ടല്‍ ഉടമകളുടെ
ആവശ്യം.
കുരീപ്പുഴയില്‍ നിര്‍മാണം പൂര്‍ത്തിയായ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ
ഇവ സംസ്കരിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ നഗരത്തിലെ
മാലിന്യപശ്നം പരിഹരിക്കാനാകും. ഇല്ലാത്ത പക്ഷം മാലിന്യ
പ്രശ്‌നം വന്‍ ആരോഗ്യ ഭീഷണിക്കും കാരണമാകും. പ്രതിസന്ധികളു
ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും ഹോട്ടല്‍ ഉടമകളുടെ
അസോസിയേഷന്‍ മന്തി എം.ബി.രാജേഷിന്റെ ശ്ദ്ധയില്‍പ്പെടുത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക