*അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജിലെ ഫുഡ് സയൻസ് വിദ്യാർത്ഥികൾ പാലാ മരിയസദനം സന്ദർശിച്ചു* .
കോട്ടയം : ലോക ഭക്ഷ്യ ദിനാചരണത്തോട് അനുബന്ധിച്ച് അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പാലാ മരിയ സദനം സന്ദർശിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഭക്ഷ്യ സമാഹരണ യജ്ഞത്തിലൂടെ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളിൽ നിന്നും സംഭരിച്ച ഭക്ഷ്യ വസ്തുക്കളും, പണവും വിദ്യാർത്ഥികൾ മരിയ സദനത്തിന് കൈമാറി. ഭക്ഷ്യ ദിനാചരണത്തോടു അനുബന്ധിച്ച് എല്ലാ വർഷവും ഫുഡ് സയൻസ് വിദ്യാർത്ഥികൾ ഈ പ്രവർത്തനങ്ങൾ നടത്താറുണ്ട്. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളജ് ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ ഫാ ബിജു കുന്നക്കാട്ട്, ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് ശ്രീമതി മിനി മൈക്കിൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക