കോട്ടക്കല്‍: നിരനിരയായി പൊലീസ് വാഹനങ്ങള്‍, മണ്ണുമാന്തി യന്ത്രങ്ങള്‍, ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ വന്‍ ഉദ്യോഗസ്ഥ സംഘം. പുത്തൂര്‍ ബൈപാസില്‍ പ്രഭാത സവാരിക്കെത്തിയവരടക്കമുളളവര്‍ക്ക് എന്താണ് സംഭവമെന്ന് മനസ്സിലാകുന്നതിന് മുമ്പേ നടപടികള്‍ ആരംഭിച്ചു. അനധികൃത കച്ചവവട സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൊളിച്ചുനീക്കി. ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ കൈയേറി കച്ചവടം ചെയ്തിരുന്നവര്‍ക്ക് നിരവധി തവണ ഷെഡുകള്‍ പൊളിക്കാന്‍ അധികൃത൪ നോട്ടീസ് നല്‍കിയെങ്കിലും അവര്‍ തയാറായിരുന്നില്ല. ഇരുഭാഗത്തും കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ ൮ലിയ ഗതാഗത തടസ്തവും ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രവുമായി മാറിയിരുന്നു. കച്ചവട
സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം സമീപത്തെ കൃഷിയിടങ്ങളെയും പ്രദേശത്തെ എസ്.സി,എസ്.ടി കോളനിയിലേക്കുള്ള കുടിവെള്ള സ്രോതസ്സിനെയും ബാധിച്ചിരുന്നു. ഇവരുടെ പരാതിയിൽ വകുപ്പുതല നിർദേശം വന്നതോടെയാണ് നടപടി.
ചൊവ്വാഴ്ച പുലര്‍ച്ചെ ആറിന് ആരംഭിച്ച നടപടികള്‍ ഉച്ചക്ക് പന്ത്രണ്ടോടെ പൂര്‍ത്തിയായി. സ്ഥാപനങ്ങളിലെ സാധന സാമഗ്രികള്‍ പഞ്ചായത്ത് അധികൃതര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വ്യാപക പരാതി ഉയര്‍ന്നതോടെ നേരത്തെ രണ്ടുതവണ നടത്താന്‍ തീരുമാനിച്ചിരുന്ന നടപടികള്‍ കച്ചവടക്കാര്‍ അറിഞ്ഞതിനാ
ല്‍ നടന്നിരുന്നില്ല. അതീവ രഹസ്യമായിട്ടായിരുന്നു ഇത്തവണ നടപടികള്‍. സ്ഥാപനങ്ങള്‍ പൊളിക്കുന്നതില്‍ പ്രതിഷേധിച്ചവരെ പൊലീസ് നീക്കി. പ്രതിഷേധ ഭാഗമായി ബൈപാസ് റോഡ് ജങ്ഷനില്‍ സി.ഐ ടി. യുവിന്റെ നേതൃത്വത്തില്‍ വഴിയോര കച്ചവട ട്രേഡ് യൂനിയന്‍ റോഡ് ഉപരോധവും സംഘടിപ്പിച്ചു.
അസി. കലക്ടര്‍ വി.എം. ആര്യ, തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്ബാബു, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കെ.ടി. ഹക്കിം, ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറി വി.ആര്.ബിന്ദു, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. സംഘര്‍ഷ സാധ്യത ക
ണക്കിലെടുത്ത് മലപ്പുറം ഡിവൈ.എസ്.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹമാണ് എത്തിയിരുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക