Friday, 18 October 2024

പശുക്കളിൽ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ നടപടി : മന്ത്രി ജെ. ചിഞ്ചു റാണി...

SHARE

ഞീഴൂര്‍ ൫ പശുക്കളില്‍ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനായി
മികച്ച സെക്‌സ്‌ സോര്‍ട്ടഡ്‌ സെമെന്‍ എത്തിക്കുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നു മന്ത്രി ജെ. ചിഞ്ചു
റാണി പറഞ്ഞു. ഞീഴൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍
പൂര്‍ത്തീകരിച്ച സോളര്‍ പാനലിന്റെ  ഉദ്ഘാടനം
നിര്‍വഹിക്കുകയായിരുന്നു മന്തി. മോന്‍സ്‌ ജോസഫ്‌ എംഎല്‍എ
അധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ്‌ പദ്ധതിയിൽ
ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്‌
ക്ഷീരകര്‍ഷകര്‍ക്ക്‌ പശുവിനെ വാങ്ങുന്നതിനു പലിശ രഹിത ലോൺ
പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ബിന്ദു. ജോസ്‌ പുത്തന്‍ കാല,
ചി.വി സുനില്‍, ശ്രീകല ദിലീപ്‌, നയന ബിജു, ജോസണ്‍
കൊട്ടുകാപ്പിള്ളി, നളിനി രാധാകൃഷ്ണന്‍, പി.ആര്‍. സുഷമ, രാഹുല്‍
രാജ്‌, ഡി. അശോക്‌ കുമാര്‍, ജോമോന്‍ മറ്റം, സോണി ഈറ്റക്കല്‍,
ജാക്വലിന്‍ ഡൊമിനിക്‌, വിജി വിശ്വനാഥ്‌ എന്നിവര്‍ പ്രസംഗിച്ചു.
ക്ഷീര സംഘങ്ങള്‍ക്കുള്ള ഈര്‍ജ സംരക്ഷണ പദ്ധതി പ്രകാരം
ക്ഷീരസംഘങ്ങളില്‍ മൂലധന ചെലവ്‌ എന്ന പദ്ധതി പ്രകാരം 3,64,486
രൂപ ചെലവഴിച്ചാണ്‌ അഞ്ച്‌ കിലോ വാട്ട്‌ ഓണ്‍ഗ്രിഡ്‌ സോളര്‍ പവര്‍
പ്ലാന്റ്‌ സ്ഥാപിച്ചത്‌.

വകുപ്പില്‍ നിന്നും 2,73.364 രൂപ സബ്സിഡിയായി നൽകി
തുടര്‍ച്ചയായ വൈദ്യുതി ലഭ്യത, വൈദ്യുതി ചാര്‍ജ്‌ ഇനത്തില്‍
ഉണ്ടാകുന്ന ചെലവ്‌ കുറയ്ക്കല്‍, സംഘത്തിന്റെ വരുമാനം
വര്‍ധിപ്പിക്കല്‍ എന്നിവ ലക്ഷ്യമാക്കിയാണ്‌ പദ്ധതി നടപ്പാക്കിയത്‌
ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയില്‍ സംഭരിക്കുന്നതിനു പകരം
തല്‍സമയം ഉപയോഗിക്കുകയും അധികമായി ഉല്‍പാദിപ്പിക്കുന്ന
വൈദ്യൂതി വിതരണ വിതരണ ശ്ൃയംഖലയിലേക്കു നല്‍കുകയും
ചെയ്യും. പ്രതിദിനം 115 മുതല്‍ 200 യൂണിറ്റ്‌ വരെ വൈദ്യുതി ലഭിക്കും





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user