ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനു പിന്നാലെ
മുംബൈയില്‍ നിന്ന് പുറപ്പെടുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങൾക്ക് നേരെയും
ബോംബ് ഭീഷണി. മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന 65 1275,
മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6£ 56 എന്നീ
വിമാനങ്ങള്‍ക്കു നേരെയാണ് ഭീഷണി. ഭീഷണിക്കു പിന്നാലെ സുരക്ഷാ
പരിശോധനയ്ക്കായി വിമാനങ്ങള്‍ മാറ്റിയിട്ടിരിക്കുകയാണ്.
മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ
വിമാനത്തിനാണ് നേരത്തെ ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് രാത്രി രണ്ടു
മണിയോടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ! 119 വിമാനം ഡൽഹിയിൽ
ലാന്‍ഡ് ചെയ്യുകയായിരുന്നു.
പത്തു ദിവസം മുമ്പ് ഗുജറാത്തിലെ വഡോദര, രാജ്കോട്ട് എയര്‍പോര്‍ട്ടുകള്‍ക്ക്
നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക