Saturday, 12 October 2024

ഇന്ത്യക്കാരുടേത് ഭൂമിക്ക് ഏറ്റവും കുറഞ്ഞ നാശമുണ്ടാക്കുന്ന ഭക്ഷണരീതി: പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്

SHARE

ഭൂമിക്ക് ഏറ്റവും കുറഞ്ഞ നാശമുണ്ടാക്കുന്ന ഭക്ഷണരീതി ഇന്ത്യക്കാരുടേത് എന്ന് പഠനം. മറ്റ് രാജ്യങ്ങള്‍ കൂടി ഇന്ത്യക്കാരുടെ ഭക്ഷണക്രമം പിന്തുടരുന്നത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ലിവിംഗ് പ്ലാനറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ജി20 രാജ്യങ്ങള്‍ക്കിടയിലാണ് പ്രസ്തുത പഠനം നടന്നത്. ഭക്ഷണക്രമത്തില്‍ മറ്റ് രാജ്യക്കാരും ഇന്ത്യയുടെ മാതൃക പിന്തുടര്‍ന്നാല്‍ 2050 ആകുമ്ബോഴേക്കും ഭക്ഷ്യോത്പാദനത്തെ തുടര്‍ന്ന് ഭൂമിക്കുണ്ടാകുന്ന നാശം കുറയ്ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഭക്ഷണക്രമത്തില്‍ ഭൂമിക്ക് ഏറ്റവും നാശമുണ്ടാക്കുന്ന തരത്തില്‍ മോശമായത് അര്‍ജന്റീന, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെ രീതിയാണ് എന്നും പഠനത്തില്‍ പറയുന്നു. ഇവിടങ്ങളിലെ ഭക്ഷണക്രമം ആഗോളപനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ആഗോളതാപന പരിധിയുടെ വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് എന്നതിലേക്ക് ചുരുക്കുക എന്ന ലക്ഷ്യത്തിന് ഇത് തടസമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ആഹാരസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് ഒരു ഭൂമി മതിയാകാതെ വരുന്ന അവസ്ഥയാണ് ഇതുണ്ടാക്കുക. ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ 2025 ആകുമ്ബോഴേക്കും ഭക്ഷ്യോത്പാദനത്തെ പിന്തുണയ്ക്കാന്‍ ഈ ഭൂമി മതിയാകും എന്ന അവസ്ഥയിലേക്ക് എത്തിക്കും എന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ മില്ലറ്റ് മിഷനെ കുറിച്ച്‌ റിപ്പോര്‍ട്ടില്‍ പ്രത്യേകപരാമര്‍ശവും ഉണ്ട്.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user