92 മത് വ്യോമസേന ദിനാഘോഷത്തിന് ഭാഗമായാണ് പ്രകടനങ്ങൾ സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമായി ലിംഗ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ടായിരുന്നു വ്യോമസേനയുടെ എയർ ഷോ.
രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരുമണിവരെ എയർ ഷോ തുടർന്നു. എന്നാൽ 11 മണിക്ക് ആരംഭിക്കുന്ന എർഷോ കാണാനായി രാവിലെ എട്ടുമണി മുതൽ ആളുകൾ ബീച്ചിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി പേർ ബീച്ചിലെ ചൂടും ക്ഷീണവും കാരണം ബോധരഹിതരായി ഇതിനിടെ സമീപത്തെ വെള്ളക്കച്ചവടക്കാരെ നീക്കം ചെയ്തതും വിനയായി. പരിപാടിയിൽ എത്തിയവർക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യാൻ എത്തിയ വിവിധ മാധ്യമ സുഹൃത്തുക്കൾ നിന്ന് അറിയാൻ സാധിച്ചത്.
എയർ ഷോ അവസാനിച്ചപ്പോൾ ജനക്കൂട്ടം ഒരേസമയം പുറത്തിറങ്ങാൻ ശ്രമിച്ചു ഇതോടെ ഗതാഗതം പൂർണമായി സ്തംഭിച്ചു.
മെട്രോ സ്റ്റേഷനുകളും നിമിഷങ്ങൾക്കകം നിറഞ്ഞു. തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ ചെന്നൈയിൽ കുടുങ്ങുകയായിരുന്നു.
മറീന ബീച്ചിൽ തടിച്ചുകൂടിയ ജനക്കൂട്ടം പരിപാടിക്ക് ശേഷം തിരിഞ്ഞു പോകാൻ പാടുപെടുകയായിരുന്നു ആളുകൾ കുഴഞ്ഞ് വീഴാൻ തുടങ്ങിയതോടെ ബീച്ചിനടുത്തുള്ള താമസക്കാർ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു ഇവരാണ് ആവശ്യക്കാർക്ക് കുടിവെള്ളം എത്തിച്ചത്.
അതേസമയം മോശമായ ട്രാഫിക് ഏകോപനവും കൃത്യമായ ആസൂത്രണം ഇല്ലായ്മയാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് ആരോപണം. ലക്ഷക്കണക്കിന് ആളുകൾക്ക് മതിയായ ക്രമീകരണങ്ങൾ ഒരുക്കാത്തതിൽ അധികൃതർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് ജനം പ്രതിഷേധിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക