കോട്ടയം: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ (19
കിലോഗ്രാം) വില വിണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ.
48 രൂപയാണ് കൂട്ടിയത്. ജൂലൈയില്‍ 30.5 രൂപ കുറച്ചിരുന്നെങ്കിലും
ഓഗസ്റ്റിലും സെപ്റ്റംബറിലും യഥാക്രമം 7.5 രൂപ, 39 രൂപ
എന്നിങ്ങനെ കൂട്ടിയിരുന്നു. ഇതോടെ, മൂന്നുമാസത്തിനിടെ ആകെ
വില വര്‍ധന കേരളത്തില്‍ 94.5 രൂപയായി. ഹോട്ടലുകൾക്കും
റെസ്റ്ററന്റുകള്‍ക്കും തട്ടുകടക്കാര്‍ക്കും തിരിച്ചടിയാകുന്ന
നീക്കമാണിത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു
കൊച്ചിയില്‍ 19 കിലോഗ്രാമിന്റെ വാണിജ്യ എല്‍പിജി സിലിണ്ടറിന്
1,749 രൂപയും തിരുവനന്തപുരത്ത് 1,770 രൂപയും കോഴിക്കോട്ട്
1,781.5 രൂപയുമാണ് വില. അതേസമയം, വീട്ടാവശ്യത്തിനുള്ള
സിലിണ്ടര്‍ (14.2 കിലോഗ്രാം) വിലയില്‍ ഇത്തവണയും
മാറ്റംവരുത്തിയിട്ടില്ല. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 810
രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812
രൂപയുമാണ് വില. എല്‍പിജി വില കൂട്ടുന്നതിന്റെ കാരണം പൊതുവേ
പൊതുമേഖലാ എണ്ണക്കമ്പനികള്‍ വെളിപ്പെടുത്താറില്ല. എന്നാല്‍,
രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വര്‍ധനയാണ്
ആഭ്യന്തര എല്‍പിജി വില കൂടാനും ഇടയാക്കിയതെന്നാണ്
വിലയിരുത്തലുകള്‍.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക