തിരുവനന്തപുരം : ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം
മതിയെന്നാണു നിലവിലെ തീരുമാനമെന്നും സര്‍ക്കാരുമായി
കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്
ഭക്തരുടെ സുരക്ഷയ്ക്കായാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം
നടപ്പിലാക്കിയത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട
സാഹചര്യം ഉണ്ടാകില്ലെന്നും പി.എസ്. പ്രശാന്ത്
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്പോട്ട് ബുക്കിങ് പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈന്‍
ബുക്കിങ്ങിലൂടെ പ്രതിദിനം 80,000 ഭക്തര്‍ക്കു മാത്രമായി ദര്‍ശനം
നിജപ്പെടുത്തിയതു വിവാദത്തിനിടയാക്കിയിരുന്നു. ശബരിമലയിലെ
ദര്‍ശനസമയം രാവിലെ 3 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും
ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 11വരെയുമായിരിക്കും. ഭക്തരുടെ
സുരക്ഷയ്ക്ക് വെര്‍ച്വല്‍ ക്യൂ പ്രധാനമാണെന്നു ദേവസ്വം ബോര്‍ഡ്
ശ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെത്തുന്ന ആളുകളുടെ
ആധികാരിക രേഖയാണ് വെര്‍ച്വല്‍ക്യുവിലൂടെ ലഭിക്കുന്നത്.
വെര്‍ച്വല്‍ ക്യൂ ആണെങ്കില്‍ എത്ര ഭക്തര്‍ വരുമെന്ന് മുന്‍കൂട്ടി
അറിയാന്‍ കഴിയും. കൂടുതല്‍ ആളുകള്‍ വന്നാൽ ദേവസ്വം
ബോര്‍ഡിന് ലാഭം കൂടും. പക്ഷേ ഭക്തരുടെ സുരക്ഷ പ്രധാനമാണ്.
സ്പോട്ട് ബുക്കിങ് ഉണ്ടെങ്കിൽ ആരും വെർച്വൽ ക്യു വഴി ബുക്ക്
ചെയ്യില്ല. തീരുമാനം ഇരുമ്പുലക്കയല്ല. ഇപ്പോഴത്തെ തീരുമാനം
വെര്‍ച്വല്‍ക്യു മതിയെന്നാണ്. സര്‍ക്കാരുമായി ആലോചിച്ച്
ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പറഞ്ഞു.
തിരുവനന്തപുരംൽ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക