Wednesday, 9 October 2024

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി.ബൈക്കിൽ ഹെൽമെറ്റ് നിർബന്ധം,കാറിന്റെ പിൻസീറ്റിൽ പ്രത്യേക ഇരിപ്പിടം..

SHARE

തിരുവനന്തപൂരം : കാറുകളിലും ഇരുച്രകവാഹനങ്ങളിലും യാത്ര
ചെയ്യുന്ന കൂട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന
നടപടികള്‍ക്കൊരുങ്ങി മോട്ടര്‍ വാഹന വകുപ്പ്‌. കാറിന്റെ പിന്‍സീറ്റില്‍
കൂട്ടികള്‍ക്ക്‌ ബെല്‍റ്റ്‌ ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടവും, നാല്‌
വയസിനു മുകളിലുളള കൂട്ടികള്‍ക്ക്‌ ബൈക്കില്‍ ഹെല്‍മറ്റും
നിര്‍ബന്ധമാക്കും. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ
അപകടത്തില്‍ എയര്‍ബാഗ്‌ മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന്‌
മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസമമൂട്ടി
മരിച്ചതിനെ തുടര്‍ന്നാണ്‌ നടപടി.

ഘട്ടംഘട്ടമായി ഇതു നടപ്പാക്കുമെന്ന്‌ ഗതാഗത കമ്മിഷണര്‍
സി.എച്ച്‌.നാഗരാജു അറിയിച്ചു. ഒക്ടോബറില്‍ സമൂഹമാധ്യമങ്ങളില്‍
ഉള്‍പ്പെടെ ഇതു സംബന്ധിച്ച്‌ ബോധവല്‍ക്കരണം നടത്തും. തുടര്‍ന്ന്‌
നവംബറില്‍ മുന്നറിയിപ്പു നല്‍കിയശേഷം ഡിസംബര്‍ മുതല്‍
പിഴയോടെ നിയമം നടപാക്കാനാണ്‌ വകുപ്‌ ഉദ്ദേശിക്കുന്നത്‌.

നാലു വയസില്‍ താഴെയുള്ള കൂട്ടികള്‍ക്ക്‌ കാറുകളുടെ പിൻസീറ്റിൽ
പ്രായത്തിന് അനുസരിച്ച്‌, ബെല്‍റ്റ്‌ ഉള്‍പ്പെടെയുള്ള പ്രത്യേക
ഇരിപ്പിടം (ചൈല്‍ഡ്‌ റിസ്ടെയിന്റ്‌ സിസ്റ്റ) സജ്ജമാക്കണം. നാല്‌
മുതല്‍ 14 വയസ്‌ വരെയുള്ള, 135 സെ മീറ്ററില്‍ താഴെ ഉയരവുമുള്ള
കൂട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ്‌ ബൂസ്റ്റര്‍ കുഷ്യനില്‍
സുരക്ഷാ ബെല്‍റ്റ്‌ ധരിച്ചു വേണം ഇരിക്കാന്‍. സുരക്ഷാ
സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന്‌ ഡൈവര്‍ ഉറപ്പാക്കണം
ഇരുചകരവാഹനങ്ങളില്‍ നാല്‌ വയസിനു മുകളിലുള്ള കൂട്ടികള്‍ക്ക്‌
ഹെല്‍മറ്റ്‌ നിര്‍ബന്ധമാണ്‌. കൂട്ടികളെ മാതാപിതാക്കളുമായി
ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ്‌ ഉപയോഗിക്കുന്നതും
നല്ലതാണ്‌. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കൂട്ടികള്‍
ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ്‌ ഈ നിര്‍ദേശം. കൂട്ടികള്‍ക്ക്‌
ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും
പൂര്‍ണ ഉത്തരവാദിത്തമെന്നും അധികൃതര്‍ അറിയിച്ചു






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user