Saturday, 5 October 2024

പാചകവാതകത്തിന് വിലവർധിപ്പിച്ചത് അന്യായം : കെ എച്ച് ആർ എ

SHARE




 കൊച്ചി : അന്താരാഷ്ട്ര വിപണിയിൽ പൊതുവെ ക്രൂഡ്‌ ഓയിലിന്‌ വിലകുറഞ്ഞിരിക്കെ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത്‌ അന്യായമാണെന്ന്‌ കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്ററന്റ്‌ അസോസിയേഷന്‍. കഴിഞ്ഞരണ്ടു മാസങ്ങളായി തുടര്‍ച്ചയായി എണ്ണക്കമ്പനികള്‍ പാചകവാതകത്തിന്‌ വിലവര്‍ധിപ്പിക്കുകയാണ്‌. അവശ്യസാധനവില വര്‍ധനവില്‍ നട്ടംതിരിയുന്ന ഹോട്ടല്‍ മേഖലയ്ക്ക്‌ കനത്ത തിരിച്ചടിയാണ്‌ പാചകവാതക വിലവര്‍ധനവ്‌.കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യഎണ്ണയൂടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന്‌ പാമോയില്‍, വെളിച്ചെണ്ണയടക്കമുള്ള ഭക്ഷ്യഎണ്ണുകള്‍ക്കും വിലകുതിച്ചുയരുകയാണ്‌. വിലര്‍ധനവ്‌ ഈ രീതിയില്‍ തുടരുകയാണെങ്കില്‍ ചെറുകിട ഇടത്തരം  ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലാകും.

നിലവില്‍ പ്രവര്‍ത്തനച്ചെലവ്‌ പോലും ലഭിക്കാന്‍ സാധിക്കാത്തരീതിയിലാണ്‌ വ്യാപാരം മുന്നോട്ടു പോകുന്നത്‌. പാചകവാതകത്തിന്റെയും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും  മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലകുറക്കാന്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ഭക്ഷ്യഎണ്ണക്കേര്‍പ്പെടുത്തിയ തീരുവവര്‍ധനവ്‌ പിന്‍വലിക്കണമെന്നും അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ്‌ ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണപൊതുവാൾ  ആവശ്യപ്പെട്ടു.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user