കഴിഞ്ഞ ആഴ്ചയിൽ തൃശൂർ ജില്ലയിൽ നടന്ന വൻ എടിഎം കവർച്ചയ്ക്ക് പിന്നാലെ ആലപ്പുഴയിലും എടിഎം കവർച്ചാ ശ്രമം. വള്ളികുന്നം എസ്ബിഐ ബാങ്കിനോട് ചെർന്നുള്ള എടിഎമ്മിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കവർച്ചാ ശ്രമം. കവർച്ചാ ശ്രമത്തിനിടെ അലാറം അടിച്ചതോടെ കള്ളൻ രക്ഷപ്പെട്ടു.
മുഖം മൂടി ധരിച്ച് സ്കൂട്ടറിലെത്തി എടിഎമ്മിനുള്ളിൽ കയറുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കള്ളൻ എടിഎം മെഷീൻ കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അലാറം അടിച്ചത്. ഇതോടെ, മോഷ്ടാവ് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. മുഖം മൂടി ധരിച്ചതിനാൽ, കള്ളൻ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
അലാറം സിഗ്നൽ ലഭിച്ചതോടെ കൺട്രോൾ റൂമിൽ നിന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഫൊറൻസിക് വിദഗ്ദരും സംഭവ സ്ഥത്തെത്തി പരിശോധനയും നടത്തിയ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള അന്വേഷണം നടക്കുകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V