കോഴിക്കോട്: ഐസ് കാന്‍ഡിയില്‍ കൃത്രിമനിറം ചേര്‍ത്ത് വിൽഷന നടത്തിയ സ്ഥാപനത്തിന് മൂന്നുമാസം തടവും 25,000 രൂപ പിഴയും. മുക്കം കാരശ്ശേരിയില്‍ അന്നു ഐസ്‌ക്രീം സ്ഥാപനത്തിനാണ് സാക്കറിന്‍ സോഡിയം ചേര്‍ത്ത ഐസ് കാന്‍ഡി നിർമ്മിച്ച് വില്‍ലന നടത്തിയതിന് താമരശേരി ഒന്നാം ക്ലാസ് കോടതി
ശിക്ഷ വിധിച്ചത്. 2016 മാര്‍ച്ചില്‍ ഭക്ഷ്യസുരക്ഷാ വകുഷിന്റെ സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി.
സ്ഥാപനത്തില്‍ നിന്നും ഐസ് കാന്‍ഡി സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് മലാഷറമ്പിലെ അനലിറ്റിക്കല്‍ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലത്തിൽ സാക്കറിന്‍ സോഡിയം കണ്ടെത്തുകയും മനുഷ്യജീവന്‍ ഹാനികരമായ അൺസേഫ് റിഷോര്‍ട്ട് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന്‌താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ കേസ് ഫയൽ ചെയ്യുകയായിരുന്നു
ഭക്ഷ്യസുരക്ഷ ഗുണ നിലവാരം ഫുഡ് അഡിറ്റീവ്സ് നിയന്ത്രണം 2011 പ്രകാരം ഐസ് കാന്‍ഡി, ഐസ് ക്രീം\മുതലായവയില്‍ സക്കാരിന്‍ സോഡിയം പോലുളള കൃതിമ മധുരം ചേര്‍ക്കാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷ
അസി, കമ്മിഷണര്‍ എ. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ജില്ലയില്‍ നിയമ വിരുദ്ധമായി കൃതിമ നിഠംചേര്‍ത്തതിന് വിവിധ കോടതികളിലായി 150ലധികം പ്രോസിക്യൂഷന്‍ കേസ് നടന്നുവരികയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക