Thursday, 10 October 2024

മിക്സ്ചറില്‍ മായം വ്യാപകം; സൂക്ഷിച്ചില്ലേല്‍ പണി കിട്ടുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്

SHARE

കോഴിക്കോട്: മിക്സ്ചർ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. നാല് മണിചായക്കൊപ്പം കഴിക്കുന്നവരും കുട്ടികള്‍ക്ക് സ്നാക്സായും മറ്റും കൊടുത്തുവിടുന്നവരുമുണ്ട്.

എന്നാല്‍ വ്യാപകമായി ഉപയോഗിക്കുന്ന മിക്സചറില്‍ മായം ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിർമിക്കുന്ന മിക്സചറില്‍ ടാട്രസിൻ ചേർത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. മായം ചേർത്ത മിക്സ്ചർ നിർമ്മിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയും ആരംഭിച്ചു.

വടകര, പേരാമ്ബ്ര, കൊടുവള്ളി , തിരുവമ്ബാടി എന്നീ സർക്കിളുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ടാട്രസിൻ സാന്നിധ്യം കണ്ടെത്തിയത്. വടകര ജെ ടി റോഡിലെ ഹർഷ ചിപ്സ് , പേരാമ്ബ്ര കല്ലുംപുറ വേക്ക് ആൻറ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്ക്സ്, മുക്കം അഗസ്ത്യമുഴി ബ്രദേർസ് ബേക്ക്സ് ആൻറ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സച്ചർ വില്‍പന നിരോധിച്ചു. ഓമശ്ശേരി പുതൂർ റിയ ബേക്കറിയിലെ മിക്സചർ ഉല്‍പാദനവും നിരോധിച്ചു.

ടാട്രസിൻ എന്ന അപകടകാരി

ടാട്രസിൻ ഉപയോഗിക്കുമ്ബോള്‍ അലർജി സാധ്യതയുള്ളതിനാല്‍ പലതരം വസ്തുക്കളില്‍ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സചറുകളില്‍ മഞ്ഞ നിറം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ കൃത്രിമ നിറം ഉപയോഗിക്കുന്നത്. നിയമ വിരുദ്ധമായി കൃതൃമ നിറം ചേര്‍ത്ത് വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

ടാട്രസിൻ എന്ന കളർ പെർമിറ്റഡ് ഫുഡ് കളർ ആണെങ്കിലും മിക്സ്ചറില്‍ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകള്‍ എല്ലാം തന്നെ അലർജി ഉണ്ടാക്കുവാൻ സാധ്യതയുള്ളതാണെങ്കിലും ടാട്രസിൻ കൂടുതല്‍ അലർജി സാധ്യതയുണ്ട്. നിയമവിരുദ്ധമായി നിറം ചേർത്ത് ഉല്പാദനവും വില്പനയും നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user