Wednesday, 2 October 2024

ചേര്‍ത്തല ഒറ്റമശേരി തീരത്ത്‌ തിമിംഗലത്തിന്റെ ജഡം

SHARE

ചേര്‍ത്തല: ഒറ്റമശേരി പനക്കല്‍ തീരത്ത്‌ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. കടക്കരപ്പള്ളി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലെ പനക്കല്‍ ബീച്ചില്‍ ഇന്നലെ വൈകിട്ടാണ്‌ തിമിംഗലത്തിന്റെ ജഡം കാണപ്പെട്ടത്‌.

നീലതിമിംഗലത്തിന്റെ ഇനത്തില്‍പെട്ടതാണിതെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു.
15 മീറ്ററോളം നീളവും 12 മീറ്ററോളം വീതിയുമുണ്ട്‌. അഴുകിയ നിലയിലാണ്‌. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ കോസ്‌റ്റല്‍ പോലീസും ജനപ്രതിനിധികളും സ്‌ഥലത്തെത്തി. വന്യജീവി വിഭാഗത്തില്‍പ്പെട്ടതിനാല്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരെത്തി പോസ്‌റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ തുടര്‍ നടപടി സ്വീകരിക്കാനാകൂ. ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കടക്കരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയിംസ്‌ ചിങ്കുതറ പറഞ്ഞു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user