Tuesday, 15 October 2024

യുവാക്കളില്‍ കുഴഞ്ഞുവീണ് മരണം കൂടുന്നു 'കാരണം കോവിഡ് ആണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല'.

SHARE


തിരുവനന്തപുരം: കോവിഡിനുശേഷം മധ്യവയസ്കരിലും യുവാക്കളിലും
ഹൃദയസ്തംഭനവും കുഴഞ്ഞുവീണുള്ള മരണവും ഉണ്ടാകുന്നതായി പല
പഠനങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന്‌ മന്ത്രി വീണാജോര്‍ജ്‌ നിയമസഭയില്‍
പറഞ്ഞു. എന്നാല്‍, ഈ മരണങ്ങൾ കോവിഡിന്റെ സങ്കീണതകൾ കൊണ്ട്‌
സംഭവിക്കുന്നതാണെന്ന്‌ തെളിയിക്കുന്ന ഗവേഷണഫലങ്ങള്‍ ഒന്നും
ഉണ്ടായിട്ടിലലെന്നും മന്ത്രി പറഞ്ഞു.

ഐ.സി.എം.ആറും നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ എപ്പിഡെമിയോളജിയും
ഇതേക്കുറിച്ച്‌ പഠനം നടത്തിയിട്ടുണ്ട്‌. ഇത്തരം മരണങ്ങൾ സംഭവിച്ച
ഏഴായിരത്തിലധികം ആളുകളിലായിരുന്നു പഠനം. നേരത്തേ കണ്ടെത്തിയതോ
കണ്ടത്താത്തതോ ആയ ജീവിതശൈലീരോഗങ്ങള്‍, പൊണ്ണത്തടി, പുകവലി
തുടങ്ങിയവയാണ്‌ മധ്യവയസ്കരിലും യുവാക്കളിലും പെട്ടെന്നുണ്ടാകുന്ന
മരണത്തിനു കാരണമെന്നാണ്‌ ഈ പഠനങ്ങള്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user