കൊല്ലം : കൊല്ലം കോർപ്പറേഷനും റെയിൽവേയും താങ്കളുടെ കൈവശമുള്ള ഭൂമി പരസ്പര കൈമാറ്റത്തിന് തയ്യാറായതോടെ കൊല്ലം മെമ്മോ ഷെഡിന്റെ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ധാരണയായി. മെമ്മഡ് വികസനത്തിന് കർബലയിലെ 1.15 ഏക്കർ കോർപ്പറേഷൻ വിട്ടു നൽകിയാൽ പകരം പുളിക്കടയിലെ കോളനിയിലെ റെയിൽവേ ഭൂമി വിട്ടു നൽകുന്നത് പരിഗണിക്കാമെന്ന് റെയിൽവേ അധികൃതർ ഉറപ്പു നൽകിയതോടെയാണ് പ്രശ്നത്തിന് വഴി തെളിഞ്ഞത് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ആവശ്യപ്രകാരം മേയർ പ്രസന്ന ഏർണസ്റ്റിന്റെ സാന്നിധ്യത്തിൽ കളക്ടർ എൻ ദേവീദാസ് വിളിച്ചുചേർത്ത യോഗത്തിലാണ് ധാരണ.
പുളിക്കടയിലെ സ്ഥലം അളക്കാൻ കളക്ടറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സർവ്വേ നടന്നു. പിന്നാലെ മെമ്മോ ഷെഡിന്റെ നിർമ്മാണം പുനരാരംഭിക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക