Tuesday, 15 October 2024

തൃശൂരില്‍ വീട്ടുമുറ്റത്ത് പുലി: നായയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്താന്‍ ശ്രമം

SHARE

തൃശൂര്‍: മുല്ലശ്ശേരി പറമ്ബന്‍ തളി ക്ഷേത്രത്തിന് കിഴക്ക് കരുമത്തില്‍ ഹരിദാസന്റെ വീടിന് പിറകില്‍ പുലിയെ കണ്ടതായി വിവരം.

റേഷന്‍ കട പരിസരത്തുള്ള ഈ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഐനിപ്പുള്ളി സനീഷും കുടുംബവുമാണ് പുലിയെ കണ്ടതായി പറയുന്നത്. തിങ്കളാഴ്ച്ച രാത്രി എട്ടോടെ വീടിന് പിറകില്‍ കുട്ടിയെ കുളിപ്പിക്കുന്നതിനിടയില്‍ നായയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പുലി നായയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതായി കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഗോള്‍ഡന്‍ നിറത്തില്‍ ശരീരത്തില്‍ വരകളോട് കൂടിയ നീളന്‍ വാലുമുള്ള പുലിയെ തന്നെയാണ് കണ്ടതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പുലിയെ കണ്ടതായി പ്രചരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലും ജാഗ്രതയിലുമാണെന്ന് വാര്‍ഡ് അംഗം എന്‍.എസ്. സജിത്ത് പറഞ്ഞു. പുലിയുടെ ഇഷ്ട ഭക്ഷണമായ മുള്ളന്‍ പന്നിയുടെ പകുതി ഭക്ഷിച്ച ജഡം ചൊവ്വാഴ്ച്ച രാവിലെ കണ്ടെത്തിയത് പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user