Tuesday, 8 October 2024

ഒരു വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലേക്ക്.....

SHARE

മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പ്രേക്ഷകർക്ക് ആവേശം പടർത്തി മറ്റൊരു ക്ലാസിക് ചിത്രം കൂടി റീ റീലിസിനൊരുങ്ങുകയാണ് . മലയാളത്തിലെ എവർഗ്രീൻ ചിത്രം ‘ഒരു വടക്കൻ വീരഗാഥ’ ആണ് വീണ്ടും തീയേറ്ററുകളിൽ എത്തുന്നത് . 4 കെ ദൃശ്യമികവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 1989 ൽ റിലീസ് ചെയ്ത ചിത്രം 35 വർഷങ്ങൾക്ക് ശേഷമാണ് റീറിലീസ് ചെയ്യുന്നത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് നേടി കൊടുത്ത ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.  മികച്ച തിരക്കഥ,മികച്ച പ്രൊഡക്ഷൻ ഡിസൈൻ,മികച്ച വസ്ത്രാലങ്കാരം(പി. കൃഷ്ണമൂർത്തി) എന്നിങ്ങനെ ചിത്രത്തിന് ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.4 ദേശിയ ചലച്ചിത്ര അവാർഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും മലയാളികളുടെ ഈ അഭിമാന ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആശംസ വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി

“മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്നും പ്രിയപ്പെട്ട എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത്, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമിച്ച് 1989 ൽ റിലീസ് ചെയ്ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതിക വിദ്യകളോടെ റിലീസ് ചെയ്യുകയാണെന്നും"താരം പറഞ്ഞു.

വടക്കൻ വീരഗാഥ 4 കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പിവിജിയെന്നും (പിവി ഗംഗാധരൻ) തങ്ങൾ തമ്മിൽ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നുണ്ട്. അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്‌നം സാക്ഷാത്കരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ച്ചക്കാർക്ക് പുതിയ കാഴ്ച,ശബ്ദ മിഴിവോടുകൂടി കാണാനും ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണെന്നും  മമ്മൂട്ടി വ്യക്തമാക്കി.3 വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്.മമ്മൂട്ടിക്ക് പുറമെ ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. നേരത്തെ മമ്മൂട്ടി നായകനായ “പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്‍റെ കഥ’ എന്ന ചിത്രവും റീറിലീസ് ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ആവനാഴി, അമരം തുടങ്ങിയ ചിത്രങ്ങളും റീറിലീസിന് ഒരുങ്ങുന്നുണ്ട്





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user