Monday, 14 October 2024

കുട്ടികളെ അധികം അടിച്ചും ശാസിച്ചും വളര്‍ത്തരുത്, പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

SHARE


ല്ലി പഴുപ്പിച്ച്‌ വളര്‍ത്തിയാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച വഴിയില്‍ കുട്ടി എത്തും എന്ന് ചിന്തിക്കുന്നവരാണ് പൊതുവേ എല്ലാ മാതാപിതാക്കളും.

എന്നാല്‍ ഇതിലൊന്നും ഒരു കാര്യവും ഇല്ലെന്ന് ആണ് മാതാപിതാക്കള്‍ ആദ്യം മനസ്സിലാക്കേണ്ടത്. അടിയും ശാസനയും അധികം ലഭിക്കുന്ന കുട്ടികളില്‍ നിഷേധാത്മക മനോഭാവം കൂടുതലായിരിക്കും എന്നാണ് പഠനം പറയുന്നത്.

കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നത് പോലെ തന്നെ മാതാപിതാക്കളില്‍ നിന്നും കുട്ടികള്‍ ഏറെ അകലെ പോകും എന്നതും ഒരു സത്യമാണ്. വീട്ടില്‍ നിന്നും അടി വാങ്ങിക്കൂട്ടുന്ന കുട്ടികള്‍ പ്രധാനമായും മൂന്നു തരത്തിലാണുള്ളത്.

  1. ആദ്യത്തെ വിഭാഗം അടി തരുമെന്ന് ഭീഷണിപ്പെടുത്തുമ്‌ബോള്‍ തന്നെ അനുസരിക്കും.
  2. രണ്ടാമത്തെ വിഭാഗമാകട്ടെ അല്‍പം ചെറുത്തുനില്‍പ്പൊക്കെ കഴിഞ്ഞ് അടി കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ പറഞ്ഞ കാര്യം അനുസരിക്കുകയുള്ളു.
  3. ഇനി മൂന്നാമത്തെ വിഭാഗം, അടി കിട്ടുന്തോറും വാശി പിടിക്കുകയും പറഞ്ഞ കാര്യം ചെയ്യാതിരിക്കുകയും ചെയ്യും. ഇവരെയാണ് കൂട്ടത്തില്‍ ഏറ്റവും പേടിക്കേണ്ടത്.

മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ തിരികെ അടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അതായത് അടിച്ചുകൊണ്ടിക്കുന്ന വടി വാങ്ങി തിരിച്ചടിക്കുകയോ, കൈകൊണ്ട് പ്രത്യാക്രമണം നടത്തുകയോ ചെയ്യുന്നവരാണ് മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍. ഈ കുട്ടികള്‍ക്ക് കുറ്റവാസന ഏറെയായിരിക്കും. ശരിയായ പ്രായത്തില്‍ അതു മനസിലാക്കാന്‍ സാധിച്ചാല്‍ ഇവരെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാനാകും.

അമിതമായി ശിക്ഷ ലഭിക്കുന്ന കുട്ടികളില്‍ ഉണ്ടായേക്കാവുന്ന മാറ്റം:

  • അമിതമായി ശിക്ഷിച്ചു വളര്‍ത്തുന്ന കുട്ടികളില്‍ ആത്മവിശ്വാസക്കുറവ്, ഉത്ക്കണ്ഠ എന്നിവയുണ്ടാകും.
  • സ്‌കൂളിലോ സമൂഹത്തിന്റെ ഇക്കൂട്ടരോട് ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ പിന്നോട്ട് പോകും. കുട്ടികളുടെ ആത്മവിശ്വാസം നശിച്ചു തുടങ്ങി എന്നതാണ് ഇതിനര്‍ത്ഥം.
  • കുട്ടികള്‍ വീടിനോ സമൂഹത്തിനോ ചേരാത്തവരായി ഒറ്റപ്പെട്ട് വളരുകയാണെങ്കില്‍ അതിനുള്ള കാരണം ഒരു പരിധിവരെ അടി കൊണ്ടുള്ള ശിക്ഷ തന്നെയാവാം.
    സ്വഭാവവൈകൃതങ്ങളുമായി വരുന്ന കുട്ടികളുടെ കുടുംബാന്തരീക്ഷം വിശകലനം ചെയ്യുമ്ബോള്‍ അമിതമായ ശിക്ഷാ മനോഭാവത്തോടെ വീടുകളില്‍ വളര്‍ത്തിയവരാണെന്ന് മനസിലാകും.
  • കുട്ടിയെ ശാസിക്കാനോ തല്ലാനോ മാതാപിതാക്കള്‍ക്ക് അധികാരം ഇല്ലെന്ന് അല്ല ഇതനര്‍ത്ഥം. ഓരോ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അവരെ കൊണ്ട് തന്നെ തെറ്റ് തിരുത്താന്‍ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്.

തെറ്റ് ചെയ്താല്‍ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്ന് ഓരോരുത്തരുടെയും അനുഭവങ്ങള്‍ സാക്ഷിയാക്കി അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം. അവരുടെ തെറ്റെന്താണെന്ന് ബോധ്യപ്പെടുത്തുക. ഇതൊന്നും നടന്നില്ലെങ്കില്‍ മാത്രം അടി എന്ന ആയുധം പ്രയോഗിക്കുക. കുട്ടികളാണെങ്കിലും അവരുടെ മനസിലും അഭിമാനബോധം ഉണ്ടെന്നു മനസിലാക്കുക.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user