പാമ്പാടി : ദേശീയ പാതയ്ക്ക് അരികിലായി മൂന്നുനില കെട്ടിടം
കാര്‍ഷിക വിപണന കേന്ദ്രമെന്നാണ് പേര്. പക്ഷേ നിര്‍മാണം
ഇതുവരെയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പുറമേ നിന്നും
നോക്കിയാല്‍ അതിമനോഹരം. എന്നാല്‍ അകത്തെ സ്ഥിതി ഇതല്ല
കെട്ടിടത്തിനുളളില്‍ ഒരു വശത്ത് പ്ലാസ്റ്റിക് കൂപ്പിയും ചെളി
വെള്ളവും നിറഞ്ഞു കിടക്കുന്നു. കൊതുകിന് പെരുകാന്‍ പറ്റിയ
സാഹചര്യം. പങ്ങട ഭാഗത്തേക്കു പോകുന്ന റോഡിനു അഭിമുഖമായി
പായല്‍ പിടിച്ച നിലയിലാണ് കെട്ടിടം. ഒഴിഞ്ഞ സ്ഥലമായതിനാല്‍
ആളുകള്‍ക്ക് പാഥമികആവശ്യം നിറവേറ്റാനും പുക വലിക്കാനും
പറ്റിയ കേന്ദ്രം
നേരത്തെ കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ താഴത്തെ നിലയില്‍
ച്രവര്‍ത്തിച്ചിരുന്നു. ഇതിപ്പോള്‍ അടച്ചിട്ട നിലയിലാണ്. വേസ്റ്റ്
അടങ്ങുന്ന മലിനജലം ഒഴുക്കി വിടാനുള്ള സംവിധാനത്തിന്റെ
നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഹോട്ടല്‍ അടച്ചതാണെന്നു
സമീപത്തെ കടക്കാര്‍ പറയുന്നു. ഇതിനായി ഒരുക്കിയ കുഴിയില്‍
വെള്ളം നിറഞ്ഞു കിടക്കുന്നു. കുഴി മൂടുന്നതിനായുള്ള സ്കാബ്
വാര്‍ത്തിട്ടുണ്ടെങ്കിലും മൂടാന്‍ നടപടിയായിട്ടില്ല. അതിനാല്‍
സമീപത്തെ കടകളിലേക്ക് ആളുകള്‍ക്ക് പോകുന്നതിനും
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ട്
വൃത്തിഹീനമായ അന്തരീക്ഷം നീക്കുകയും നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് ജനകീയ ആവശ്യം
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക