Thursday, 17 October 2024

പൊലീസ് മർദനം പിതാവിന്റെ മുന്നിൽ വച്ച് ; മനംനൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു...

SHARE

ഓച്ചിറ : കായംകുളം പൊലീസ്‌ സ്റ്റേഷനില്‍ പിതാവിന്റെ
മുന്നില്‍വച്ചു ക്രൂരമായി മര്‍ദിച്ചതില്‍ മനംനൊന്ത്‌ സഹോദരങ്ങളിൽ
ഒരാള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക്‌ ശമിച്ചു. ആലുംപിടിക
സ്വദേശി യുവാവ്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പ്രയാര്‍ തെക്ക്‌
ആലുംപീടിക സുനില്‍ ഭവനത്തില്‍ ദേവേന്ദു(20)വാണ്‌ കൊല്ലത്തെ
സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍
കഴിയുന്നത്‌. സഹോദരന്‍ രാഹുല്‍ (20) പരുക്കേറ്റ്‌ കരുനാഗപ്പള്ളി
താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌

സഹോദരങ്ങള്‍ മറ്റൊരു യുവാവിനെ മര്‍ദിച്ചെന്ന പരാതിയെ
തുടര്‍ന്നാണ്‌ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചത്‌. ഇരു
വിഭാഗത്തിനും പരാതിയില്ലെന്നു പറഞ്ഞ്‌ കേസ്‌ ഒത്തുതീര്‍പ്പാക്കിയ
ശേഷമാണ്‌ 4 പൊലീസ്‌ ഉദ്യോഗസ്ഥര്‍ സഹോദരങ്ങളെ
സ്റ്റേഷനുള്ളിലേക്കു കൊണ്ടുപോയി മര്‍ദിച്ചതെന്നാണ്‌ പരാതി.
സ്റ്റേഷനില്‍ ഡ്യൂട്ടിയിലൂണ്ടായിരുന്ന വനിതാ സിവിൽ പൊലീസ്‌
ഓഫിസര്‍ എത്തിയാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥരെ മര്‍ദനത്തില്‍
നിന്നു പിന്‍തിരിപ്പിച്ചതെന്നു സഹോദരങ്ങള്‍ മുഖ്യമന്തി, ഡിജിപി
ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ്‌ വിഷം ഉള്ളില്‍ച്ചെന്ന്‌ അവശനിലയില്‍
ദേവേന്ദുവിനെ വീടിനുള്ളില്‍ കണ്ടത്‌. കഴിഞ്ഞ 12ന്‌ ഇടയനമ്പലം
കാവിപനയ്ക്കല്‍ ക്ഷേത്രത്തിന്‌ സമീപം വച്ച്‌ കുലശേഖരപുരം
സ്വദേശിയായ യുവാവിനെ ബൈക്ക്‌ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചെന്ന
ചരാതിയിലാണ്‌ കായംകുളം പൊലീസ്‌ സഹോദരങ്ങളെ
സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചത്‌. പിതാവ്‌ സുനിലിനോടൊപ്പമാണ്‌ ഇവര്‍
രാവിലെ 10ന്‌ സ്‌റ്റേഷനിലെത്തിയത്‌. 2 മണിയോടെ കേസ്‌
ഒത്തുതീര്‍പ്പാക്കിയ ശേഷമാണ്‌ സഹോദരങ്ങളെ സ്‌റ്റേഷനുള്ളിലേക്ക്‌
കൊണ്ടുപോയി മര്‍ദിച്ചതെന്ന്‌ പരാതിയില്‍ പറയുന്നു

പൊലീസ്‌ ക്രൂരമായി മര്‍ദിച്ചതില്‍ മനംനൊന്താണ്‌ ആത്മഹത്യയ്ക്ക്‌
ശ്രമിച്ചതെന്ന്‌ ദേവേന്ദു ഡോക്ടര്‍മാര്‍ക്ക്‌ മൊഴി നൽകി.കഴിഞ്ഞ 12ന്‌
ദേവേന്ദുവും രാഹുലും മറ്റു രണ്ടുപേരും ചേര്‍ന്ന്‌ ജഗന്നാഥനെ
ക്രൂരമായി മര്‍ദിച്ചെന്ന പരാതിയെത്തുടര്‍ന്നാണ്‌ ഇരുവിഭാഗത്തെയും
സ്റ്റേഷനിലേക്കു വിളിപ്പിച്ചതെന്നു പൊലീസ്‌ പറയുന്നു
കേസെടുക്കേണ്ട എന്ന പരാതിക്കാരന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌
ഇരുവിഭാഗത്തെയും വിട്ടയ്ക്കുകയാണുണ്ടത്‌. ജഗന്നാഥനെ മര്‍ദിച്ച
സംഭവത്തിലെ മറ്റ്‌ രണ്ടു പേരുടെ പേരു വെളിപ്പെടുത്താത്തതിനെ
തുടര്‍ന്ന്‌ സഹോദരങ്ങളെ സ്‌റ്റേഷനുള്ളിലേക്ക്‌ കൊണ്ടുപോയി 15
മിനിറ്റ്‌ നിര്‍ത്തിയ ശേഷം പിതാവിനോടൊപ്പം
വിട്ടയ്ക്കുകയായിരുന്നെന്നും കായംകുളം പൊലീസ്‌ പറഞ്ഞു





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user