Monday, 21 October 2024

ചുഴലിക്കാറ്റിന് തയ്യാറെടുക്കുക, ഇനി വരുന്നത് " ദന " എന്ന ചുഴലിക്കാറ്റ്

SHARE




ന്യൂഡൽഹി :  കി​ഴ​ക്ക​ൻ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ൽ പു​തി​യ ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ടു​ന്നു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ബു​ധ​നാ​ഴ്ച​യോ​ടെ​യാ​യി​രി​ക്കും ‘ദ​ന’ എ​ന്ന് പേ​രി​ട്ട ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ടു​ക. 

അ​ന്ത​മാ​ൻ ക​ട​ലി​ന് മു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ര്‍ദ​മാ​ണ് പി​ന്നീ​ട് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്ന​ത്. ഒ‍ഡി​ഷ-​ബം​ഗാ​ള്‍ തീ​ര​ത്തേ​ക്കാ​യി​രി​ക്കും ‘ദ​ന’ നീ​ങ്ങു​ക. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ തു​ലാ​വ​ര്‍ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള 
മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.


ഒ​ക്ടോ​ബ​ര്‍ 23 വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​ധ്യ അ​ന്ത​മാ​ൻ ക​ട​ലി​ന് മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി​യും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.



കേ​ര​ള - ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ‘ക​ള്ള​ക്ക​ട​ൽ’ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ക​ന്യാ​കു​മാ​രി തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user