തൃശൂര്‍: അവശ്യ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവ് ഹോട്ടല്‍ വ്യാപാര മേഖലക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമയെന്നും കേന്ദ്ര - കേരള സര്‍ക്കാരുകള്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടലുകള്‍ നടത്തിഹോട്ടല്‍ വ്യാപാര മേഖലയെ കനത്ത സാമ്പത്തിക നഷ്ടത്തില്‍നിന്നും കരകയറ്റണമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ല കമ്മറ്റി യോഗം ആവശ്യപ്പെട്ടു.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി. ബിജുലാല്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.അവശ്യ വസ്തുക്കളായ നാളികേരത്തിന് ഇരട്ടിയിലേറയാണ് വിലവര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്.വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകള്‍, സവോള , വെള്ളുള്ളി തുടങ്ങിയവക്ക് വന്‍ വര്‍ദ്ധനവാണ് ഉണ്ടാ
വുന്നത്.ഉയര്‍ന്ന ചിലവുകള്‍ ഹോട്ടല്‍
വ്യാപാര മേഖലക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.
സംസ്ഥാന ഭാരവാഹികളായ ജി.കെ. പ്രകാശ് , ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ചു സുകൂമാര്‍, സുന്ദരന്‍ നായര്‍, പ്രേംരാജ് ചുണ്ടലാത്ത്, കെ.ഡി.ജോണ്‍സ
ണ്‍, ജോസ് മേത്തല ,ഒ.കെ. ആ൪. മണികണ്ഠന്‍, എ.സി.ജോണി എന്നിവര്‍ പ്രസംഗിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക