Friday, 11 October 2024

ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്ന മുറിന്‍ ടൈഫസ് രോഗം കേരളത്തിൽ സ്ഥിരീകരിച്ചു

SHARE

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂർവ്വമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോ​ഗമണ് മ്യൂറിൻ ടൈഫസ്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെളിപ്പനി അടക്കമുള്ളവരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.

തുടർന്ന് സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത് പകരുന്നത്. ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും കാരണം സെപ്റ്റംബർ 8നാണ് 75 കാരൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിനെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user