ഇടുക്കി : 40 അടി നീളത്തിൽ 150 അടി ഉയരത്തിൽ കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറന്നത്.വാഗമണ്ണിലെ ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജ്) വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുത്തു. മഴക്കാലത്ത് പ്രതികൂല കാലാവസ്ഥ മുന്നിൽ കണ്ട് മെയ് 31ന് മൂന്നുമാസത്തേക്ക് പാലത്തിലെ പ്രവേശനം നിർത്തി വച്ചിരുന്നു.വീണ്ടും സന്ദർശനം അനുവദിച്ചത് അറിഞ്ഞ് എഴുന്നൂറോളം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. 40 അടി നീളത്തിൽ 150 അടി ഉയരത്തിൽ കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറന്നത്.കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു.കാലാവസ്ഥ അനുകൂലമായതോടെ കോഴിക്കോട് എന്‍ ഐ ടിയിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം നടത്തിയ പരിശോധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പാലം വീണ്ടും തുറന്നുകൊടുക്കാൻ അനുമതി നൽകിയത്.ഒരേ സമയം 15 പേർക്ക് മാത്രമാണ് പാലത്തിൽ പ്രവശനം അനുവദിക്കുന്നത്. കനത്ത മഴയും കാറ്റുമുള്ള പ്രതികൂല കാലാവസ്ഥയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലരാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം.ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. തുടക്കത്തിൽ 500 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 250 രൂപയായികുറച്ചതോടെ വാഗമൺ ചില്ലു പാലം സന്ദർശിക്കാൻ ധാരാളം പേരാണ് എത്തുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക