Monday, 7 October 2024

"ഇന്ത്യ മാലദ്വീപിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും അയൽക്കാരനും" പ്രധാനമന്ത്രി നരേന്ദ്ര മോദി

SHARE

ന്യൂഡല്‍ഹി: മാലദ്ദീപുമായി എക്കാലവും അടുത്ത സഹൃദം
കാത്തുസൂക്ഷിക്കുന്ന നിലപാടാണ്‌ ഇന്ത്യയുടേതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
അയല്‍രാജ്യങ്ങള്‍ക്ക്‌ പ്രഥമപരിഗണന നല്‍കുന്ന നയമാണ്‌
ഇന്ത്യയ്ക്കുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തികപരമായതോ
ആരോഗ്യപരമായതോ ആയ അടിയന്തരസാഹചര്യങ്ങളില്‍
സഹായഹസ്തവുമായി ആദ്യമെത്തുന്നത്‌ ഇന്ത്യയാണെന്നും മോദി
കൂട്ടിച്ചേര്‍ത്തു. കോവിഡ്‌ കാലത്ത്‌ പ്രതിരോധ വാക്‌സിൻ
എത്തിച്ചതുള്‍പ്പെടെയുള്ളവ ഇന്ത്യയ്ക്ക്‌ മാലദ്ദീപിനോടുള്ള സയഹൃദമാണ്‌
വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍
സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ മാലദ്ദീപിന്‌ സുപ്രധാന പങ്കുണ്ടെന്നും
പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

"കോവിഡ്‌ സമയത്ത്‌ വാക്‌സിൻ അല്ലെങ്കിൽ കുടിവെള്ളം തുടങ്ങി
അവശ്യസാമഗ്രികള്‍ എത്തിക്കുന്നതിലൂടെ ഇന്ത്യ എപ്പോഴും നല്ല
അയല്‍ക്കാരനായി വര്‍ത്തിച്ചിട്ടുണ്ട്‌." മോദി പറഞ്ഞു. മാലദ്ദീപിൽ ഇന്ത്യയുടെ
സഹകരണത്തോടെ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നതായും
എഴുന്നൂറോളം സാമൂഹിക ഭവന യൂണിറ്റുകള്‍ ഇന്ത്യ കൈമാറിയതായും
മാലദ്ദീപില്‍ പുതിയ തുറമുഖത്തിന്റെ നിര്‍മാണത്തിനുള്ള പിന്തുണ
നല്‍കുന്നതിനുള്ള പദ്ധതിയുണ്ടെന്നും മോദി അറിയിച്ചു. മാലദ്ദീപിൽ
അടുത്തിടെ പ്രവര്‍ത്തനക്ഷമമായ കുടിവെള്ളപദ്ധതിയെ കുറിച്ചും മോദി
പരാമര്‍ശിച്ചു. ആ പദ്ധതിയിലൂടെ 28 ഭീപുകളിലെ 30,000-ലധികം ജനങ്ങള്‍ക്ക്‌
ശുദ്ധവെള്ളം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലദ്വീപ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുയിസുവുമായി കൂടിക്കാഴ്ച നടത്തിയതിനു
പിന്നാലെയാണ്‌ മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. ഇരുവരും ഒരുമിച്ചുള്ള
വീഡിയോദ്ൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌. നേരത്തെ, ഇന്ത്യന്‍
വിനോദസഞ്ചാരികള്‍ മാലദ്ദീപിൽ മടങ്ങിയെത്തണമെന്ന്‌ മുയിസു.
ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളാണ്‌ രാജ്യത്തിന്റെ
പ്രധാന വരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയ്‌ക്കെതിരെ
മാലദ്ദീപ്‌ മന്ത്രിമാര്‍ നടത്തിയ വിവാദപരാമര്‍ശത്തെ തുടര്‍ന്ന്‌ ഇന്ത്യയിൽനിന്നുള്ള
വിനോദസഞ്ചാരികള്‍ മാലദ്ദീപിലേക്കുള്ള സന്ദര്‍ശനം ബഹിഷ്കരിച്ചിരുന്നു.
ഇന്ത്യയുമായി സ്വതന്ത്രമായ ഒരു വ്യാപാരക്കരാര്‍ പ്രതീക്ഷിക്കുന്നതായും മുയിസു
പറഞ്ഞു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user