Monday, 14 October 2024

കൊച്ചിയിൽ അധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയില്‍,"മെഡിക്കല്‍ കോളേജിന് വൈദ്യപരിശോധനയ്ക്ക് കൈമാറണമെന്ന കുറിപ്പും"

SHARE

കൊച്ചി: ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം മരിച്ച നിലയിൽ. പെരുമ്പാവൂര്‍
കണ്ടനാട്‌ സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ്‌ മരിച്ചത്‌.
സാമ്പത്തിക പ്രശ്‌നം മൂലമുള്ള ആത്മഹത്യയാണ്‌ മരണകാരണമെന്നാണ്‌
സൂചന. നാലുപേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിന്‌
വൈദ്യപരിശോധനയ്ക്ക്‌ കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്‌.

രഞ്ജിത്ത്‌, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരാണ്‌ മരിച്ചത്‌.
ഭശ്മിയും അധ്യപികയാണ്‌. ചോറ്റാനിക്കര പോലീസ്‌ സ്ഥലത്തെത്തി ഇന്‍കുസ്ററ്‌
നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക്‌ സാമ്പത്തിക
പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ.

രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇതില്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പറയുന്നുണ്ട്



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user