ആദ്യത്തെ ട്രെയിന്‍ തിരുവനന്തപുരം - എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്നതാകുമെന്നാണ് സൂചന. എറണാകുളം - കണ്ണൂര്‍, കോഴിക്കോട്- കോയമ്പത്തൂര്‍, കണ്ണൂര്‍- പാലക്കാട്, കൊല്ലം - തിരുനെല്‍വേലി എന്നീ റൂട്ടുകളില്‍ ആദ്യത്തെ ഘട്ടത്തില്‍ തന്നെ ട്രെയിനുകള്‍ അനുവദിക്കാനാണ് സാദ്ധ്യത. തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ഗുരുവായൂരിലേക്കും വന്ദേമെട്രോ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്.
കൊല്ലം -ഗുരുവായൂര്‍, കാസര്‍കോട് - ഗുരുവായൂര്‍ റൂട്ടുകളും പരിഗണനയിലുണ്ട്. ആലപ്പുഴ- കോയമ്പത്തൂര്‍ റൂട്ട് ആണ് പരിഗണിക്കുന്ന മറ്റൊരു റൂട്ട്.
കേരളത്തിലെ ടൂറിസം മേഖലയില്‍ കൂടി ഗുണം ലഭിക്കുന്ന തരത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. 100 മുതല്‍ 250 കിലോമീറ്റര്‍ ദൂരെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് നമോ ഭാരത് ട്രെയിനുകള്‍.
ഈ ശ്രേണിയിലുള്ള ആദ്യ ട്രെയിന്‍ ഗുജറാത്തിലെ ഭുജ്അഹമ്മദാബാദ് റൂട്ടില്‍ സെപ്റ്റംബര്‍ 17ന് ഓടിത്തുടങ്ങി. അടുത്ത വര്‍ഷത്തോടെ കേരളത്തില്‍ വന്ദേ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് സൂചന. അതോടൊപ്പം തന്നെ വന്ദേ മെട്രോ ഓടിത്തുടങ്ങുമ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളിലെ തിരക്ക് കുറയുമെന്നും റെയില്‍വേ കണക്കുകൂട്ടുന്നു.
വന്ദേ ഭാരത് ട്രെയിനുകൾ ആദ്യമായി തുടങ്ങിയതിന് ശേഷം 2 കോടിയിലധികം ആളുകൾ യാത്ര ചെയ്തതായി റെയിൽവേ അധികൃതർ തിങ്കളാഴ്ച പറഞ്ഞു.
2023-24 സാമ്പത്തിക വർഷത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ പിന്നിട്ട ദൂരം ഭൂമിയെ 310 തവണ ചുറ്റിയതിന് തുല്യമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V