Wednesday, 2 October 2024

ഡോക്ടർ വന്ദനയുടെ പേരിൽ ക്ലിനിക്കുമായി മാതാപിതാക്കൾ : ഡ്യൂട്ടിക്കിടയിൽ ക്രൂരമായി കൊല്ലപ്പെട്ട വന്ദനയെ നമ്മൾ മറന്നിട്ടുണ്ടാവില്ല

SHARE

കോട്ടയം : ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിന്റെ പേരിൽ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നു...

 ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ക്ലിനിക്ക് ഈ മാസം 10 ന് ഉദ്ഘാടനം ചെയ്യും .മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ പേരിൽ രക്ഷിതാക്കൾ Clinic തുടങ്ങുന്നത്. തൃക്കുന്നപ്പുഴ പല്ലനയാറിന്‍റെ തീരത്താണ് ഡോക്ടർ വന്ദനാദാസ് Memorial Clinic സ്ഥാപിച്ചിരിക്കുന്നത്.

വന്ദനയുടെ അമ്മയുടെ നാട്ടിലാണ് ഡോക്ടർ വന്ദനയുടെ പേരിൽ ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്.രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടർമാർ ഓപിയിൽ ഉണ്ടാകും. മാസത്തിലൊരിക്കൽ മറ്റു പ്രമുഖ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. വന്ദനയുടെ സുഹൃത്തുക്കളും രോഗികളെ ചികിത്സിക്കാൻ എത്തും. Lab, മരുന്ന് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം പൂർണ്ണമായും വന്ദനയുടെ വീട്ടുകാർ തന്നെയാണ് നൽകുന്നത്.

നല്ല മനസിൻ്റെ ഉടമകളായ മാതപിതാക്കളുടെയും  സഹപ്രവര്‍ത്തകരുടെയും ഈ പ്രവര്‍ത്തിയില്‍ ഡോ വന്ദനാദാസിന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാവാം




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user